ആയിരം വര്‍ഷം സന്തോഷത്തോടെ, അല്ലെങ്കില്‍ ഓരോ ദിനവും സന്തോഷത്തോടെ; ജന്മദിനത്തില്‍ വീണ്ടും ഒന്നിച്ചപ്പോള്‍ സച്ചിന്റെ വാക്കുകള്‍ ഇങ്ങനെ

കാംബ്ലിയുടെ ജന്മദിന ആഘോഷത്തിലേക്ക് സച്ചിന്‍ കടന്നുവന്നതോടെയാണ് ഇരുവരും വീണ്ടും സൗഹൃദം ശക്തിപ്പെടുത്തുവെന്ന സൂചന നല്‍കുന്നത്
ആയിരം വര്‍ഷം സന്തോഷത്തോടെ, അല്ലെങ്കില്‍ ഓരോ ദിനവും സന്തോഷത്തോടെ; ജന്മദിനത്തില്‍ വീണ്ടും ഒന്നിച്ചപ്പോള്‍ സച്ചിന്റെ വാക്കുകള്‍ ഇങ്ങനെ

ഇടയില്‍ നിന്നിരുന്ന അകല്‍ച്ച സച്ചിനും വിനോദ് കാംബ്ലിയും അങ്ങ് എടുത്ത് കളഞ്ഞു. കാംബ്ലിയുടെ ജന്മദിന ആഘോഷത്തിലേക്ക് സച്ചിന്‍ കടന്നുവന്നതോടെയാണ് ഇരുവരും വീണ്ടും സൗഹൃദം ശക്തിപ്പെടുത്തുവെന്ന സൂചന നല്‍കുന്നത്. 

ഇന്ത്യയ്ക്കായി 17 ടെസ്റ്റും, 104 ഏകദിനങ്ങളും കളിച്ച കാംബ്ലി 46ലേക്ക് കടന്ന ദിനത്തില്‍ അദ്ദേഹത്തിന് ട്വിറ്ററിലൂടെയായിരുന്നു ഇന്ത്യന്‍ മാസ്റ്റര്‍ ബ്ലാസ്റ്ററുടെ ജന്മദിന ആശംസ. ആയിരം വര്‍ഷം നിങ്ങള്‍ ജീവിച്ചിരിക്കുമെന്ന് പറഞ്ഞ സച്ചിന്‍ കാംബ്ലിയോടുള്ള അടുപ്പം വ്യക്തമാക്കുന്ന പഴയകാല ചിത്രങ്ങളും ട്വീറ്റ് ചെയ്തു.

സച്ചിന്റെ ട്വീറ്റിന് പിന്നാലെ ജന്മദിന ആഘോഷത്തിന്റെ വീഡിയോയുമായി കാംബ്ലിയെത്തി. കാംബ്ലി കേക്ക് മുറിക്കുമ്പോള്‍ സമീപം സച്ചിനുമുണ്ട്. 2018ലെ ഏറ്റവും നല്ല നിമിഷം എന്ന് പറഞ്ഞായിരുന്നു കാംബ്ലിയുടെ സച്ചിനുമൊരുമിച്ചുള്ള അടുത്ത ട്വീറ്റ് വന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com