വിജയ തേരോട്ടം തുടര്‍ന്ന് ദ്രാവിഡും സംഘവും; സിംബാബ്‌വെയേയും പത്ത് വിക്കറ്റിന് തകര്‍ത്തുവിട്ടു

ലീഗ് മത്സരങ്ങളില്‍ രണ്ട് തവണ പത്ത് വിക്കറ്റിന് ജയിച്ച ഇന്ത്യ, ഓസീസിനെതിരെ നൂറ് റണ്‍സിന്റെ ജയമാണ് പിടിച്ചെടുത്തത്
വിജയ തേരോട്ടം തുടര്‍ന്ന് ദ്രാവിഡും സംഘവും; സിംബാബ്‌വെയേയും പത്ത് വിക്കറ്റിന് തകര്‍ത്തുവിട്ടു

മൂന്ന് തവണ ചാമ്പ്യന്‍മാരായ ഇന്ത്യ അണ്ടര്‍ 19 ലോക കപ്പിലെ വിജയ കുതിപ്പ് തുടരുന്നു. സിംബാബ്വേയെ പത്ത് വിക്കറ്റിന് തകര്‍ത്ത് ഗ്രൂപ്പ് ബിയിലെ അതികായകരായാണ് ഇന്ത്യ ക്വാര്‍ട്ടറിലേക്ക് കടക്കുന്നത്. 

ഓസീസിനും, പിഎന്‍ജിയ്ക്കുമെതിരെ ജയം നേടി ക്വാര്‍ട്ടര്‍ ഉറപ്പിച്ചിരുന്ന ഇന്ത്യ പ്രൊഫഷണല്‍ കളി പുറത്തെടുത്താണ് സിംബാബ്വേയേയും മുട്ടുകുത്തിച്ച് ലീഗ് ഘട്ടം അവസാനിപ്പിച്ചത്. 

ലീഗ് മത്സരങ്ങളില്‍ രണ്ട് തവണ പത്ത് വിക്കറ്റിന് ജയിച്ച ഇന്ത്യ, ഓസീസിനെതിരെ നൂറ് റണ്‍സിന്റെ ജയമാണ് പിടിച്ചെടുത്തത്. കിരീടത്തിലേക്ക് കുതിക്കാന്‍ പൂര്‍ണ സജ്ജരാണെന്നാണ് ദ്രാവിഡും സംഘവും ഗ്രൂപ്പ് മത്സരങ്ങള്‍ കഴിയുന്നതോടെ വിളിച്ചു പറയുന്നത്. 

ഇന്ത്യന്‍ സ്പിന്നര്‍മാരായിരുന്നു സിംബാബ്വേയെ കുഴക്കിയത്. ഇടംകയ്യന്‍ സ്പിന്നറായ അങ്കുല്‍ റോയ് 20 റണ്‍സ് മാത്രം വഴങ്ങി നാല് വിക്കറ്റ് വീഴ്ത്തി. രണ്ട് വിക്കറ്റ് വീഴ്ത്തി അഭിഷേക് ശര്‍മ അങ്കുലിന് പിന്തുണ നല്‍കിയതോടെ 48.1 ഓവറില്‍ 154 റണ്‍സിന് സിംബാബ്വേ പുറത്തായി. മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 110 എന്ന നിലയില്‍ നിന്നായിരുന്നു സിംബാബ്വേയുടെ തകര്‍ച്ച. 

മറുപടി ബാറ്റിങ്ങിനി ഇറങ്ങിയ ഇന്ത്യ അനയാസ ജയത്തിലേക്ക് എത്തുകയായിരുന്നു, ഓപ്പണര്‍മാരായി ഇറങ്ങിയ ഹര്‍വിക് ദേശായി 56 റണ്‍സും, ശുഭ്മന്‍ 90 റണ്‍സും നേടി ഇന്ത്യയെ ജയത്തിലേക്കെത്തിച്ചു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com