സാഞ്ചസ് അല്ലേ, റോബിന്‍ വാന്‍ പേഴ്‌സി ഒന്നും അല്ലല്ലോ; സാഞ്ചസ് പോയാല്‍ ഞങ്ങള്‍ക്ക് ഒന്നുമില്ലെന്ന് വെങര്‍

മാഞ്ചസ്റ്റര്‍ യുനൈറ്റഡിന്റെ മധ്യനിര താരം  ആഴ്‌സണലിലേക്ക് എത്തുന്നത് ചിലിയന്‍ താരത്തിന്റെ വിടവിന് പരിഹാരമാകുമെന്നുമാണ്‌ വെങറിന്റെ കണക്കുകൂട്ടലുകള്‍
സാഞ്ചസ് അല്ലേ, റോബിന്‍ വാന്‍ പേഴ്‌സി ഒന്നും അല്ലല്ലോ; സാഞ്ചസ് പോയാല്‍ ഞങ്ങള്‍ക്ക് ഒന്നുമില്ലെന്ന് വെങര്‍

ആഴ്‌സണലിന് മടുത്തിരിക്കുകയാണെങ്കിലും പൊന്നും വില കൊടുത്ത് തന്നെ അലക്‌സിസ് സാഞ്ചസിനെ സ്വന്തമാക്കാനാണ് മാഞ്ചസ്റ്റര്‍ യുനൈറ്റഡിന്റെ നീക്കം. സണ്‍, ഡെയ്‌ലി ടെലിഗ്രാഫ് എന്നിവയിലെ റിപ്പോര്‍ട്ടുകള്‍ പ്രകാരം ആഴ്ചയില്‍ 690,000 ഡോളറായിരിക്കും സാഞ്ചസിന് പ്രതിഫലമായി ലഭിക്കുക. 

എന്നാല്‍ 2012ല്‍ തങ്ങളുടെ സൂപ്പര്‍ താരം റോബിന്‍ വാന്‍ പേഴ്‌സി പോയപ്പോള്‍ ക്ലബിനേറ്റ പ്രഹരം പോലെ ഒന്നായിരിക്കില്ല സാഞ്ചസിന്റെ പോക്കെന്നാണ് ആഴ്‌സണല്‍ കോച്ച് ആര്‍സന്‍ വെങര്‍ പറയുന്നത്. റെഡ് ഡെവിള്‍സ് വിട്ട് റോബിന്‍ പോയപ്പോള്‍ ആഴ്‌സണല്‍ ആരാധകര്‍ക്കുണ്ടായ രോക്ഷം സാഞ്ചസിന്റെ കാര്യത്തില്‍ ഉണ്ടാകില്ലെന്നാണ് വെങര്‍ ഉറപ്പിച്ചു പറയുന്നത്. 

സാഞ്ചസിനെ ഞങ്ങള്‍ക്ക് നഷ്ടപ്പെടുകയാണ്. എന്നാല്‍ ആ സ്ഥാനത്ത് മറ്റൊരു താരം വരും. മാഞ്ചസ്റ്റര്‍ യുനൈറ്റഡിന്റെ മധ്യനിര താരം  ആഴ്‌സണലിലേക്ക് എത്തുന്നത് ചിലിയന്‍ താരത്തിന്റെ വിടവിന് പരിഹാരമാകുമെന്നുമാണ്‌ വെങറിന്റെ കണക്കുകൂട്ടലുകള്‍.

സാഞ്ചസിന്റെ പ്രതിഫലത്തിന്റെ വലിപ്പം മൂലം മാഞ്ചസ്റ്റര്‍ സിറ്റിയും, ചെല്‍സിയും പിന്മാറുകയും, യുനൈറ്റഡിന്റെ മാത്രം നോട്ടപ്പുള്ളിയാവുകയുമായിരുന്നു സാഞ്ചസ്. നിലവില്‍ പ്രീമിയര്‍ ലീഗില്‍ രണ്ടാം സ്ഥാനത്തുണ്ട് മാഞ്ചസ്റ്റര്‍ യുനൈറ്റഡ്. ഫ്രഞ്ച് മധ്യനിരക്കാരന്‍ പോള്‍ പോഗ്ബയ്ക്കും, ബെല്‍ജിയന്‍ സ്‌ട്രൈക്കര്‍ ലുക്കാക്കുവിനായും ഉയര്‍ന്ന തുക ചിലവാക്കുന്ന യുനൈറ്റഡ് സാഞ്ചസിനായും വന്‍ തുക മുടക്കുന്നതോടെ ലീഗില്‍ ഒന്നാമതെത്തുക തന്നെയാണ് ലക്ഷ്യം വയ്ക്കുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com