36ാം വയസില്‍ നെഹ്‌റയ്ക്ക് സാധിച്ചു, പിന്നെ യുവിക്ക് എന്തുകൊണ്ട് പറ്റില്ല? യുവരാജിനെ ടീമിലെത്തിക്കാന്‍ സെവാഗ്‌

36ാം വയസില്‍ നെഹ്‌റയ്ക്ക് സാധിച്ചു, പിന്നെ യുവിക്ക് എന്തുകൊണ്ട് പറ്റില്ല? യുവരാജിനെ ടീമിലെത്തിക്കാന്‍ സെവാഗ്‌

ഇന്ത്യന്‍ മുന്‍ വെടിക്കെട്ട് ഓപ്പണര്‍ വിരേന്ദര്‍ സെവാഗാണ് യുവരാജിന് തിരിച്ചു വരവിന് ഊര്‍ജം നല്‍കുന്ന വാക്കുകളുമായി എത്തിയിരിക്കുന്നത്

36ാം വയസില്‍ ഇന്ത്യന്‍ ടീമിലേക്ക് മടങ്ങിവരാന്‍ ആശിഷ് നെഹ്‌റയ്ക്ക് സാധിച്ചിട്ടുണ്ടെങ്കില്‍ അത് എന്തുകൊണ്ട് യുവരാജ് സിങ്ങിന് സാധിക്കില്ല? ഇന്ത്യന്‍ മുന്‍ വെടിക്കെട്ട് ഓപ്പണര്‍ വിരേന്ദര്‍ സെവാഗാണ് യുവരാജിന് തിരിച്ചു വരവിന് ഊര്‍ജം നല്‍കുന്ന വാക്കുകളുമായി എത്തിയിരിക്കുന്നത്. 

ക്ഷതമേറ്റ് മങ്ങിപ്പോകാത്ത കഴിവുകളാണ് യുവരാജിനുള്ളത്. ടീമില്‍ ഇപ്പോഴുള്ള താരങ്ങളേയും ഫോം ഇല്ലായ്മ പിടികൂടാം. എന്നാല്‍ യുവരാജിനെ പോലൊരു കളിക്കാരനെ ഇനി നമുക്ക് ലഭിക്കുമെന്ന് തോന്നുന്നില്ല. ഫോമിലാണെങ്കില്‍ യുവി മാച്ച് വിന്നറാണെന്ന് സെവാഗ് പറയുന്നു. 

സെലക്ടേഴ്‌സിന്റെ കയ്യിലാണ് കാര്യങ്ങള്‍. എന്നാല്‍ ആഭ്യന്തര ക്രിക്കറ്റില്‍ മികച്ച പ്രകടനം നടത്താന്‍ സാധിക്കുകയോ, യോയോ ടെസ്റ്റ് അതിജീവിക്കുകയോ ചെയ്താല്‍ ടീമിലേക്ക് എത്തുന്നതില്‍ പിന്നെ എന്താണ് തടസം? 36ാം വയസില്‍ നെഹ്‌റയ്ക്ക് അത് സാധിച്ചെങ്കില്‍ യുവിക്ക് എന്തുകൊണ്ട് സാധിക്കില്ലെന്ന് സെവാഗ് ചോദിക്കുന്നു. 

2011ലെ ലോക കപ്പില്‍ ടീമിന് നിര്‍ണായകമാകുന്ന പ്രകടനങ്ങളുമായി യുവി നിറഞ്ഞു നിന്നിരുന്നുവെങ്കിലും, ഇപ്പോള്‍ കോഹ് ലിയുടെ സംഘത്തിലേക്ക് കടക്കാന്‍ യുവിക്ക് സാധിച്ചിട്ടില്ല. യോയോ ടെസ്റ്റ് പാസായെങ്കിലും യുവിയെ ദക്ഷിണാഫ്രിക്കന്‍ പര്യടനത്തിനുള്‍പ്പെടെ പരിഗണിക്കാന്‍ സെലക്ഷന്‍ കമ്മിറ്റി മടിക്കുകയായിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com