ബിജെപിയുടെ മോദി ഭക്തിയേക്കാള്‍ വലുതാണ് ബിസിസിഐയുടെ കോഹ്‌ലി ഭക്തി: രാമചന്ദ്ര ഗുഹ

ബി.സി.സി.ഐയുടെ കോഹ്‌ലി ഭക്തി അപകടമാണെന്ന് ചരിത്രകാരനും ബി.സി.സി.ഐ മുന്‍ ഭരണസമിതി അംഗവുമായ രാമചന്ദ്ര ഗുഹ. 
ബിജെപിയുടെ മോദി ഭക്തിയേക്കാള്‍ വലുതാണ് ബിസിസിഐയുടെ കോഹ്‌ലി ഭക്തി: രാമചന്ദ്ര ഗുഹ

ബി.സി.സി.ഐയുടെ കോഹ്‌ലി ഭക്തി അപകടമാണെന്ന് ചരിത്രകാരനും ബി.സി.സി.ഐ മുന്‍ ഭരണസമിതി അംഗവുമായ രാമചന്ദ്ര ഗുഹ. 
ക്രിക്കറ്റ് സമിതിക്ക് മേലുള്ള കോഹ്‌ലിയുടെ സ്വാധീനം കുറയ്ക്കണമെന്നും രാമചന്ദ്ര ഗുഹ ദ ടെലഗ്രാഫിലെഴുതിയ ലേഖനത്തില്‍ മുന്നറിയിപ്പ് നല്‍കി.

ബി.ജെ.പി മന്ത്രിമാരുടെ മോദി ഭക്തിയേക്കാള്‍ വലുതാണ് ബിസിസിഐയുടെ കോഹ് ലി ഭക്തി. ഇത് ഇന്ത്യന്‍ ക്രിക്കറ്റിന് ഭൂഷണമല്ല.  അഡ്മിനിസ്‌ട്രേറ്റര്‍മാരും സെലക്ടര്‍മാരും കോച്ചിങ് സ്റ്റാഫുമടക്കം കോഹ്‌ലിയുടെ മുന്നില്‍ 'പിഗ്മികള്‍' ആണെന്നും വിദേശത്ത് ടീമിന് നേട്ടംകൈവരിക്കാന്‍ സാധിക്കാത്തത് ഇതുകൊണ്ടാണെന്നും രാമചന്ദ്ര ഗുഹ കുറ്റപ്പെടുത്തി.

കോഹ്‌ലി മികച്ച കളിക്കാരനും നല്ല നേതാവുമാണെങ്കിലും അടിസ്ഥാനപരമായ ജനാധിപത്യ തത്ത്വങ്ങള്‍ക്ക് വിധേയമാകേണ്ടതുണ്ടെന്നും രാമചന്ദ്ര ഗുഹ പറയുന്നു.
 

കുംബ്ലെയ്ക്ക് പകരം കോഹ്‌ലിയുടെ നിര്‍ബന്ധ പ്രകാപം രവിശാസ്ത്രിയെ പരിശീലകനാക്കിയതിനെയും രാമചന്ദ്രഗുഹ വിമര്‍ശിച്ചു പരിചയ സമ്പത്തുള്ളവരെ മറികടന്നായിരുന്നു രവിശാസ്ത്രിയുടെ നിയമനമെന്നും അദ്ദേഹം പറയുന്നു.

ശ്രീലങ്കയുമായി ഗള്ളി ക്രിക്കറ്റ് കളിക്കുന്നതിന് പകരം രണ്ടാഴ്ച മുമ്പേ ദക്ഷിണാഫ്രിക്കയിലേക്ക് പോയിരുന്നെങ്കില്‍ ടെസ്റ്റ് പരമ്പരയുടെ ഫലം മറിച്ചായിരുന്നേനേയെന്നും രഹാനെയെ രണ്ട് ടെസ്റ്റില്‍ കളിപ്പിക്കാതിരുന്നതും ഭൂവനേശ്വര്‍ കുമാറിനെ സെഞ്ചൂറിയനില്‍ കളിപ്പിക്കാതിരുന്നതും തെറ്റായിപ്പോയെന്നും രാമചന്ദ്ര ഗുഹ പറയുന്നു.

2017 ജനുവരിയിലാണ് സുപ്രീം കോടതി വിനോദ് റായിയുടെ അധ്യക്ഷതയില്‍ രാമചന്ദ്ര ഗുഹയടക്കമുള്ള നാലംഗ കമ്മിറ്റിയെ ബി.സി.സി.ഐയുടെ ഇടക്കാല ഭരണസമിതിയായി നിയമിച്ചിരുന്നത്.അനില്‍ കുംബ്ലെയും ക്യാപ്റ്റന്‍ വിരാട് കോലിയും തമ്മിലുള്ള തര്‍ക്കമാണ് ഗുഹയുടെ രാജിയിലേക്ക് നയിച്ചതെന്നും റിപ്പോര്‍ട്ടുണ്ടായിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com