സിറ്റിയില്‍ നിന്നും ഗാര്‍ഡിയോളയെ റാഞ്ചാന്‍ നെയ്മറും സംഘവും; ഉനെയ്ക്ക് പകരം ഗാര്‍ഡിയോളയെ വേണം

ടീമിനെ ജയങ്ങളില്‍ തളച്ചിടാന്‍ സാധിക്കുന്ന സിറ്റി പരിശീലകനെ മറ്റ് ക്ലബുകള്‍ ലക്ഷ്യമിടുന്നുവെന്ന റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ വരുന്നത്
സിറ്റിയില്‍ നിന്നും ഗാര്‍ഡിയോളയെ റാഞ്ചാന്‍ നെയ്മറും സംഘവും; ഉനെയ്ക്ക് പകരം ഗാര്‍ഡിയോളയെ വേണം

മാഞ്ചസ്റ്റര്‍ സിറ്റിയുടെ വിജയ കുതിപ്പിന് ലിവര്‍പൂള്‍ തടയിട്ടെങ്കിലും പെപ് ഗാര്‍ഡിയോളയ്ക്ക് കീഴിലെ സിറ്റിയുടെ മുന്നേറ്റങ്ങളെ തരിമ്പും വില കുറച്ച് കാണാന്‍ ഫുട്‌ബോള്‍ ലോകത്തിന് സാധിക്കില്ല. ടീമിനെ ജയങ്ങളില്‍ തളച്ചിടാന്‍ സാധിക്കുന്ന സിറ്റി പരിശീലകനെ മറ്റ് ക്ലബുകള്‍ ലക്ഷ്യമിടുന്നുവെന്ന റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ വരുന്നത്. 

സിറ്റിയുമായുള്ള ഗാര്‍ഡിയോളയുടെ കരാര്‍ അവസാനിക്കുന്ന അടുത്ത വര്‍ഷം ബാഴ്‌സ മുന്‍ പരിശീലകനെ സ്വന്തമാക്കാനാണ് പിഎസ്ജിയുടെ നീക്കം. ഉനയ് എമരിക്ക് പകരക്കാരനായി പിഎസ്ജി ലക്ഷ്യം വയ്ക്കുന്നവരില്‍ ഒന്നാമത് ഗാര്‍ഡിയോളയാണെന്നാണ് ദി മിറര്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. 

നെയ്മറിനേയും എംബാപ്പേയേയും  ടീമിലെത്തിച്ച് സാമ്പത്തികമായുള്ള മുന്‍തൂക്കം കഴിഞ്ഞ സീസണില്‍ പിഎസ്ജി ലോകത്തെ കാണിച്ചിരുന്നു. ഗാര്‍ഡിയോളയെ സ്വന്തമാക്കാന്‍ മറ്റ് തടസങ്ങളൊന്നും പിഎസ്ജിയ്ക്ക് ഉണ്ടാകില്ലെന്ന് ഇതിലൂടെ വ്യക്തം. 

അതിനിടെ സാഞ്ചസിനെ സിറ്റിയിലെത്തിക്കാന്‍ സിറ്റിയുടെ ഭാഗത്ത് നിന്നും ശ്രമമുണ്ടായിരുന്നു എങ്കിലും വമ്പന്‍ തുക നല്‍കി മാഞ്ചസ്റ്റര്‍ യുനൈറ്റഡ് കളിച്ചതോടെ സിറ്റി പിന്‍വലിയുകയായിരുന്നു. നിലവിലെ സിറ്റി സംഘത്തിന്റെ താളത്തെ തെറ്റിക്കാത്ത സൈനിങ്ങുകളില്‍ മാത്രമേ ഞങ്ങള്‍ ലക്ഷ്യം വയ്ക്കുന്നുള്ളു എന്നായിരുന്നു ഗാര്‍ഡിയോളയുടെ പ്രതികരണം.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com