അന്ന് കണ്ട ബ്ലാസ്‌റ്റേഴ്‌സല്ല ഇത്; മാസ് ഡയലോഗുണ്ട്, കളിക്കളത്തില്‍ മാസ് കളി കാണുമോയെന്ന് ആരാധകര്‍

തോല്‍വി നേരിട്ടെങ്കിലും പോസിറ്റീവായ ഒരുപാട് ഘടകങ്ങള്‍ അതില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നും ബ്ലാസ്റ്റേഴ്‌സ് പരിശീലകന്‍ പറയുന്നു
അന്ന് കണ്ട ബ്ലാസ്‌റ്റേഴ്‌സല്ല ഇത്; മാസ് ഡയലോഗുണ്ട്, കളിക്കളത്തില്‍ മാസ് കളി കാണുമോയെന്ന് ആരാധകര്‍

കൊച്ചി: നാലാം  സീസണില്‍ കേരള ബ്ലാസ്‌റ്റേഴ്‌സിന് ഏറ്റവും വലിയ പ്രഹരമേല്‍പ്പിച്ചത് ഗോവയായിരുന്നു. ബ്ലാസ്‌റ്റേഴ്‌സിന്റെ സ്വന്തം മണ്ണില്‍ ഗോവ എത്തുമ്പോള്‍ പകരം വീട്ടാന്‍ മഞ്ഞപ്പടയ്ക്ക് സാധിക്കുമോയെന്ന ആകാംക്ഷയിലാണ് ആരാധകര്‍. 

കഴിഞ്ഞ കളികളിലെ പ്രകടനം വിലയിരുത്തുമ്പോള്‍ ബ്ലാസ്‌റ്റേഴ്‌സില്‍ നിന്നും മികച്ച കളി വരണമെങ്കില്‍ അത്ഭുതങ്ങള്‍ സംഭവിക്കണമെന്ന് ആരാധകര്‍ക്ക് തന്നെ അറിയാം. എന്നാല്‍ ഫുട്‌ബോള്‍ പ്രവചനാനീതമായ കളിയാവുകയും, ഗ്യാലറിയില്‍ നിന്നും മഞ്ഞപ്പടയ്ക്കുള്ള പിന്തുണ നിറയുകയും ചെയ്യുമ്പോള്‍ കളിയുടെ അവസാന വിസില്‍ മുഴങ്ങുന്നത് വരെ ആരാധകര്‍ അത്ഭുതത്തിനായി കാത്തിരിക്കും. 

മത്സരത്തിന് മുന്‍പ് ആരാധകരെ ആവേശത്തിലാഴ്ത്തുന്ന വാക്കുകളുമായിട്ടാണ് കോച്ച് ഡേവിഡ് ജെയിംസിന്റെ വരവ്. ഗോവയ്‌ക്കെതിരെ അന്ന് കളിച്ച കളിക്കാര്‍ തന്നെയായിരിക്കാം ഇന്നും ഇറങ്ങുക. പക്ഷേ കഴിഞ്ഞ തവണ കണ്ടപ്പോഴുള്ള ടീമല്ല ബ്ലാസ്‌റ്റേഴ്‌സ് ഇപ്പോഴെന്നാണ് ഡേവിഡ് ജെയിംസ് പറയുന്നത്. 

ഗോവയ്‌ക്കെതിരെ ജയിക്കാനായിട്ടാണ് ഞങ്ങള്‍ ഇറങ്ങുന്നത്. ആ മൂന്ന് പോയിന്റെ ലക്ഷ്യമിട്ടാണ്. പക്ഷേ വിജയം ഗ്യാരണ്ടി പറയാന്‍ തനിക്കാകില്ല. നല്ലൊരു ട്രിപ്പ് കഴിഞ്ഞാണ് ബ്ലാസ്റ്റേഴ്‌സ് തിരിച്ചെത്തിയിരിക്കുന്നത്. തോല്‍വി നേരിട്ടെങ്കിലും പോസിറ്റീവായ ഒരുപാട് ഘടകങ്ങള്‍ അതില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നും ബ്ലാസ്റ്റേഴ്‌സ് പരിശീലകന്‍ പറയുന്നു.

ജംഷഡ്പൂരിനെതിരായ മത്സരം മറന്നേക്കാനും ഡേവിഡ് ജെയിംസ് പറയുന്നു. അത് കഴിഞ്ഞ കഥയാണ്. ഫുട്‌ബോളിന്റെ ആദ്യ നിയമം മത്സരഫലത്തെ മനസിലാക്കുക എന്നതാണ്. എന്തുകൊണ്ടു തോല്‍വി, എങ്ങിനെ ജയിച്ചു എന്നതെല്ലാം പഠിക്കണമെന്നും അദ്ദേഹം പറയുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com