കുട്ടികള്‍ എന്നെ പിന്തുടരണമെന്ന് താത്പര്യമില്ല;  റോജര്‍ ഫെഡറര്‍  

റോജര്‍  മിര്‍ക്ക ദമ്പതിമാരുടെ കുട്ടികള്‍ റോജറുടെ ടെന്നീസ് ടൂറിന്റെ ഭാഗമായി ലോകമെമ്പാടും സഞ്ചരിച്ചിട്ടുണ്ടെങ്കിലും  കുട്ടികളുടെ ജീവിതവും ഇതേ മാതൃകയില്‍ ആവണമെന്നില്ലെന്ന നിലപാടിലാണ് 36കാരനായ സ്വസ് താരം
കുട്ടികള്‍ എന്നെ പിന്തുടരണമെന്ന് താത്പര്യമില്ല;  റോജര്‍ ഫെഡറര്‍  

കുട്ടികള്‍ സ്‌പോര്‍ട്‌സ് പരിശീലിക്കുന്നതിനോട് നല്ല താത്പര്യമുണ്ടെങ്കിലും തന്റെ കുട്ടികള്‍ തന്റെ പാത തന്നെ പിന്തുടരണമെന്ന് നിര്‍ബന്ധമില്ലെന്ന് റോജര്‍ ഫെഡറര്‍. കുട്ടികളെ പ്രൊഫഷണല്‍ താരങ്ങളായി വളര്‍ത്തുമോ എന്ന ചോദ്യത്തോട് ഓസ്‌ട്രേലിയന്‍ ഓപ്പണിനിടെ പ്രതികരിക്കുകയായിരുന്നു റോജര്‍ ഫെഡറര്‍. താന്‍ എക്കാലത്തും കുട്ടികളെ പിന്തുണച്ചിട്ടുണ്ടെന്നും എന്നാല്‍ കുട്ടികള്‍ ഏതുവഴിയെ പോകണമെന്ന് താന്‍ പറയാറില്ലെന്നും താരം കൂട്ടിച്ചേര്‍ത്തു.

റോജര്‍ ഫെഡറര്‍ക്കും ഭാര്യ മിര്‍ക്കയ്ക്കും നാലു കുട്ടികളാണ്. 2007ല്‍ ഇരട്ടകളായ മൈല റോസും ചാര്‍ലീന്‍ റിവയും പിറന്നതിനു അഞ്ച് വര്‍ഷത്തിനുശേഷം ദമ്പതിമാര്‍ക്ക് വീണ്ടും പിറന്നതും ഇരട്ടകളായിരുന്നു  ലിയോയും ലെനിയും. റോജര്‍  മിര്‍ക്ക ദമ്പതിമാരുടെ കുട്ടികള്‍ റോജറുടെ ടെന്നീസ് ടൂറിന്റെ ഭാഗമായി ലോകമെമ്പാടും സഞ്ചരിച്ചിട്ടുണ്ടെങ്കിലും തന്റെ കുട്ടികളുടെ ജീവിതവും ഇതേ മാതൃകയില്‍ ആവണമെന്നില്ലെന്ന നിലപാടിലാണ് 36കാരനായ സ്വസ് താരം. ഏതെങ്കിലുമൊരു കായിക ഇനത്തിലാണോ അതോ ഫിനാന്‍സോ ബിസിനസോ ആണോ കുട്ടികള്‍ക്കിഷ്ടം എന്ന് ഇപ്പോള്‍ എനിക്ക് അറിയില്ല. എന്നാല്‍ കുട്ടികളെ എക്കാലത്തും താന്‍ പിന്തുണയ്ക്കുമെന്ന് ഉറപ്പിച്ചു പറയാമെന്നും അദ്ദേഹം പറഞ്ഞു. 

തന്റെ കുട്ടികള്‍ ടെന്നീസ് കളിക്കാറുണ്ടെന്നും എന്നാല്‍ അത് താന്‍ പ്രോത്സാഹിപ്പിക്കുന്നതു കൊണ്ടല്ലെന്നും താരം പറഞ്ഞു. 'എന്റെ സുഹൃത്തുക്കളുടെ കുട്ടികളൊക്കെ ടെന്നീസ് കളിക്കാറുണ്ട്, എന്റെ കുട്ടികള്‍ മാത്രം ടെന്നീസ് കളിക്കാതിരിക്കണം എന്ന് എനിക്ക് ആഗ്രഹമില്ല. കുട്ടികള്‍ ജീവിതത്തില്‍ ചെയ്യേണ്ട പല കാര്യങ്ങളുമുണ്ട്, നിര്‍ഭാഗ്യവശാല്‍ അതിലൊന്നാണ് ടെന്നീസും. ആഗ്രഹമുണ്ടായിട്ടല്ല, എന്നാല്‍ അവര്‍ ടെന്നീസ് കളിക്കാതിരിക്കുക എന്നത് മോശമായിരിക്കും' താരം പറഞ്ഞു.

കുട്ടികള്‍ ജീവിതത്തില്‍ ടെന്നീസ് പരിശീലിക്കുന്നതിനോട് വിമുഖതയുണ്ടെങ്കിലും കുട്ടികള്‍ പൊതുവെ സ്‌പോര്‍ട്‌സ് ശീലിക്കുന്നത് നല്ലതാണെന്ന അഭിപ്രായക്കാരനാണ് റോജര്‍ ഫെഡറര്‍. 'ജീവിതത്തില്‍ ജയവും തോല്‍വിയും കുട്ടികള്‍ അറിയുന്നത് അല്‍പം വൈകിയായിരികകും എന്നാല്‍ അതില്‍ നിന്ന് ഒരുപാട് പഠിക്കാനുണ്ട്. കൂടാതെ സ്‌പോര്‍ട്‌സിലൂടെ ഒരുപാട് സുഹൃത്തുക്കളുമുണ്ടാകും. നിങ്ങള്‍ക്ക് നിങ്ങളെ തന്നെ കൂടുതല്‍ അറിയാന്‍ സാധിക്കും, ഒരുപാട് സഞ്ചരിക്കാം, അതുകൊണ്ടു തന്നെ സ്‌പോര്‍ട്‌സ് നല്ലതാണെന്ന അഭിപ്രായക്കാരനാണ് ഞാന്‍.' താരം പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com