ന്യൂഡല്‍ഹി: യുവരാജിനെ പോലെയൊരു താരത്തെ ഇനി ഒരിക്കലും ഇന്ത്യയ്ക്ക് ലഭിക്കില്ലെന്ന് മുന്‍ ഇന്ത്യന്‍ താരം വീരേന്ദര്‍ സേവാഗ്. ഫോം മികച്ചതാണെങ്കില്‍ ഇപ്പോഴും ഇന്ത്യയെ ജയിപ്പിക്കാന്‍ അദ്ദേഹത്തിന് സാധിക്കും.ഐ.പി.എല്‍ താരലേലത്തിന് ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെയാണ് യുവിക്ക് പിന്തുണയുമായി സേവാഗ് രംഗത്തെത്തിയത്.
സ്ഥിരതയും ഫിറ്റ്‌നസും തിരിച്ചടിയായതോടെ ഇന്ത്യന്‍ ടീമില്‍ നിന്നും ഏറെ നാളായി യുവി പുറത്താണ്. എന്നാല്‍ അതിന്റെ അടിസ്ഥാനത്തില്‍ യുവിയുടെ വില കുറച്ചു കാണരുതെന്ന് സേവാഗ് വ്യക്തമാക്കി. ഈ സീസണില്‍ മാച്ച് വിന്നറാണെന്ന് തെളിയിക്കാനുള്ള കഴിവ് യുവിക്ക് ഉണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കഴിഞ്ഞ സീസണില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിന് വേണ്ടിയാണ് യുവി കളിച്ചിരുന്നത്. എന്നാല്‍ ഈ സീസണില്‍ ഹൈദരാബാദ് യുവരാജിനെ നിലനിര്‍ത്തിയിട്ടില്ല. ഐ.പി.എല്ലില്‍ 120 മത്സരങ്ങളില്‍ നിന്ന് 2587 റണ്‍സാണ് യുവരാജിന്റെ സമ്പാദ്യം.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ