ആളുമാറി അവാര്‍ഡ്; ഇര്‍ഫാന്‍ ഖാനുള്ള ട്വീറ്റ് ചെന്നത് ഇര്‍ഫാന്‍ പത്താന്റെ പേരില്‍ 

ഇന്ത്യന്‍ ക്രിക്കറ്റ് ടീമില്‍ ഇന്ന് താരം ഇല്ലെങ്കിലും സോഷ്യല്‍ മീഡിയയില്‍ അദ്ദേഹം നിറഞ്ഞു നില്‍ക്കുകയാണ്.
ആളുമാറി അവാര്‍ഡ്; ഇര്‍ഫാന്‍ ഖാനുള്ള ട്വീറ്റ് ചെന്നത് ഇര്‍ഫാന്‍ പത്താന്റെ പേരില്‍ 

ഇന്ത്യന്‍ ക്രിക്കറ്റിനു കപില്‍ദേവിനു ശേഷം ലഭിച്ച ഓള്‍റൗണ്ടറെന്നായിരുന്നു ഇര്‍ഫാന്‍ പത്താനെ ലോകം വിശേഷിപ്പിച്ചിരുന്നത്. വിശേഷണം പോലെത്തന്നെ തന്റെ പ്രതിഭകൊണ്ട് ഇന്ത്യന്‍ ക്രിക്കറ്റിന് വിജയങ്ങളിലേക്ക് നയിച്ച മികച്ച താരം കൂടിയായിരുന്നു ഇര്‍ഫാന്‍. ഇന്ത്യന്‍ ക്രിക്കറ്റ് ടീമില്‍ ഇന്ന് താരം ഇല്ലെങ്കിലും സോഷ്യല്‍ മീഡിയയില്‍ അദ്ദേഹം നിറഞ്ഞു നില്‍ക്കുകയാണ്. ഇപ്പോള്‍ അദ്ദേഹത്തിന്റെ പുതിയൊരു ട്വീറ്റ് വയറലായിരിക്കുകയാണ്.

ഒരു പ്രമുഖ ഇന്ത്യന്‍ മാഗസിന് പറ്റിയ അബദ്ധമാണ് പുതിയ തമാശയ്ക്ക് കാരണമായത്. പ്രസ്തുത ഇന്ത്യന്‍ മാഗസിന്‍ ഫിലിംഫെയര്‍ പുരസ്‌കാരം ലഭിച്ച ഇര്‍ഫാന്‍ ഖാന് ആശംസകളുമായി ട്വിറ്ററില്‍ ഒരു പോസ്റ്റിട്ടു. 'ഇത് തീര്‍ച്ചയായും അര്‍ഹമായ അവാര്‍ഡാണ്' എന്ന അടിക്കുറിപ്പുള്ള ട്വീറ്റിന്റെ ചിത്രത്തില്‍ ഉള്ളത് ഇര്‍ഫാന്‍ ഖാന്‍ ആണെങ്കിലും ട്വീറ്റ് ടാഗ് ചെയ്തിരിക്കുന്നത് ക്രിക്കറ്ററായ ഇര്‍ഫാന്‍ പത്താനും.

ട്വീറ്റ് കിട്ടിയ ഇര്‍ഫാന്‍ പത്താന്‍ വെറുതെയിരിക്കുമോ..! ഒട്ടും സമയം പാഴാക്കാതെ ട്വീറ്റിന് മറുപടിയുമെഴുതി. 'നന്ദി, എനിക്ക് അവാര്‍ഡ് സ്വീകരിക്കാന്‍ സാധിച്ചില്ല, പക്ഷെ അത് നിങ്ങള്‍ക്ക് എന്റെ വീട്ടിലേക്ക് അയച്ച് തരാവുന്നതാണ്'- ഈ ട്വീറ്റ് പത്താന്റെ ആരാധകര്‍ക്ക് നന്നേ പിടിച്ചു. താരത്തിന്റെ ഫലിതത്തെ പുകഴ്ത്തി നിരവധി പേരാണ് കമന്റുകളിട്ടിരിക്കുന്നത്. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com