ക്രിക്കറ്റിന്റെ ബാല പാഠങ്ങള്‍ പോലും ഹര്‍ദ്ദിക്കിന് അറിയില്ല; ദക്ഷിണാഫ്രിക്കയില്‍ ആ ധാര്‍ഷ്ട്യം ഇന്ത്യയ്ക്ക് തിരിച്ചടിയാവുന്നുവെന്ന് ഇയാന്‍ ചാപ്പല്‍

റണ്ണിനായുള്ള ഓട്ടത്തിനിടയില്‍ ബാറ്റ് ഗ്രൗണ്ടിനോട് ചേര്‍ത്ത് പിടിക്കുക. പരിശീലകന്‍ ഹര്‍ദ്ദിക്കിന് നല്‍കേണ്ടിയിരുന്ന ആദ്യ ഉപദേശം അതായിരുന്നിരിക്കണം
ക്രിക്കറ്റിന്റെ ബാല പാഠങ്ങള്‍ പോലും ഹര്‍ദ്ദിക്കിന് അറിയില്ല; ദക്ഷിണാഫ്രിക്കയില്‍ ആ ധാര്‍ഷ്ട്യം ഇന്ത്യയ്ക്ക് തിരിച്ചടിയാവുന്നുവെന്ന് ഇയാന്‍ ചാപ്പല്‍

ഇന്ത്യന്‍ ഓള്‍ റൗണ്ടര്‍ ഹര്‍ദിക് പാണ്ഡ്യയ്ക്ക് നേരെ രൂക്ഷ വിമര്‍ശനവുമായി ഓസീസ് മുന്‍ താരം ഇയാന്‍ ചാപ്പല്‍. ക്രിക്കറ്റിന്റെ അടിസ്ഥാന പാഠങ്ങള്‍ പോലും ഹര്‍ദ്ദിക്കില്‍ കാണാന്‍ സാധിക്കുന്നില്ലെന്നായിരുന്നു ദക്ഷിണാഫ്രിക്കന്‍ പരമ്പരയിലെ ഹര്‍ദ്ദിക്കിന്റെ പ്രകടനത്തെ ചൂണ്ടി ചാപ്പല്‍ പറയുന്നത്. 

ആധുനിക ക്രിക്കറ്റിന് വേണ്ടി കൂറ്റനടികള്‍ക്ക് പ്രാപ്തമാകുന്ന രീതിയില്‍ താരങ്ങളില്‍ പരിശീലകര്‍ നിറയ്ക്കാന്‍ ശ്രമിക്കുന്ന ടെക്‌നിക്കുകളെ കുറിച്ചല്ല ഞാന്‍ സംസാരിക്കുന്നത്. ബൗണ്ടറികള്‍ തടഞ്ഞ് റണ്‍ ഒഴുക്ക് തടയാന്‍ സ്വീകരിക്കുന്ന തന്ത്രങ്ങളെ കുറിച്ചുമല്ല എനിക്ക് പറയാനുള്ളത്. മറിച്ച് ക്രിക്കറ്റിന്റെ ഏറ്റവും അടിസ്ഥാന നിയമങ്ങളെ കുറിച്ചാണ്. 

ഏത് കളിയിലും ഈ അടിസ്ഥാന നിയമങ്ങള്‍ പിന്തുടരേണ്ടതുണ്ട്. അവഗണിച്ചാല്‍ കളി നഷ്ടമാകും. റണ്ണിനായുള്ള ഓട്ടത്തിനിടയില്‍ ബാറ്റ് ഗ്രൗണ്ടിനോട് ചേര്‍ത്ത് പിടിക്കുക. പരിശീലകന്‍ ഹര്‍ദ്ദിക്കിന് നല്‍കേണ്ടിയിരുന്ന ആദ്യ ഉപദേശം അതായിരുന്നിരിക്കണം. അടിസ്ഥാന കാര്യങ്ങള്‍ താരങ്ങള്‍ക്ക് പറഞ്ഞു കൊടുക്കാത്തതാണോ, അതോ താരങ്ങള്‍ അത് അവഗണിക്കുകയാണോ എന്ന് താന്‍ അത്ഭുതപ്പെടുകയാണെന്ന് ഇയാന്‍ ചാപ്പല്‍ പറയുന്നു. 

ഹര്‍ദ്ദിക്കിന്റെ ഉഴപ്പന്‍ സമീപനം, ധാര്‍ഷ്ട്യം എന്നിവ ക്ഷമിക്കാന്‍ സാധിക്കുന്നതല്ല. ബാറ്റ് ഗ്രൗണ്ടിനോട് ചേര്‍ക്കുക, സ്ലീപ്പില്‍ ക്യാച്ച് എടുക്കാന്‍ പോകുന്നതിന് മുന്‍പ് ശരീരം ബാലന്‍സ് ചെയ്ത് നിര്‍ത്തി വേണ്ട ഫൂട്ട് മൂവ്‌മെന്റ്‌സ് എന്നിവ അടിസ്ഥാന പാഠങ്ങളാണ്. ഇതെല്ലാം അവഗണിച്ചാല്‍ ലഭിക്കുന്ന പ്രതിഫലം അത്ര സുഖകരമാകില്ല. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com