ഗോള്‍ നേടിയതിന് ശേഷമുള്ള ആഘോഷം ജിങ്കാനുള്ള പിന്തുണ, മ്യുലന്‍സ്റ്റീനുള്ള മറുപടി;  ഞങ്ങള്‍ നായകനൊപ്പമെന്ന് വിനീത്

ഞാന്‍ മദ്യപാനിയാണെന്ന് പറഞ്ഞാല്‍ ആരെങ്കിലും വിശ്വസിക്കുമോ എന്നായിരുന്നു മ്യുലന്‍സ്റ്റീനിന്റെ ആരോപണത്തില്‍ ജിങ്കാന്റെ പ്രതികരണം
ഗോള്‍ നേടിയതിന് ശേഷമുള്ള ആഘോഷം ജിങ്കാനുള്ള പിന്തുണ, മ്യുലന്‍സ്റ്റീനുള്ള മറുപടി;  ഞങ്ങള്‍ നായകനൊപ്പമെന്ന് വിനീത്

ബ്ലാസ്റ്റേഴ്‌സ് മുന്‍ പരിശീലകന്‍ റെനെ  മ്യുലന്‍സ്റ്റീന്റെ ആരോപണങ്ങള്‍ നിഷേധിച്ച് മലയാളി താരം സി.കെ.വിനീത്. സന്ദേശ് ജിങ്കാന്‍ മദ്യപാനിയാണ് എന്നതുള്‍പ്പെടെയുള്ള ആരോപണങ്ങള്‍ അടിസ്ഥാന രഹിതമാണെന്നാണ് വിനീതിന്റെ പ്രതികരണം. 

ഗോവയ്‌ക്കെതിരെ ഗോള്‍ നേടിയതിന് ശേഷം റിനോയുമായി ചേര്‍ന്ന് നടത്തിയ ആഘോഷം, ജിങ്കാന്‍ മദ്യപാനിയാണെന്ന് ആരോപിച്ച മ്യുലന്‍സ്റ്റീനുള്ള മറുപടിയായിരുന്നുവെന്നും വിനീത് പറയുന്നു. മുഴുവന്‍ ബ്ലാസ്റ്റേഴ്‌സ് താരങ്ങളും, മാനേജ്‌മെന്റും ജിങ്കാനൊപ്പമാണെന്ന് വ്യക്തമാക്കിയ വിനീത് ഈ വിഷയത്തില്‍ അടുത്ത ദിവസം വിശദമായ പ്രതികരണം നടത്തുമെന്നും പറഞ്ഞു. 

ഞാന്‍ മദ്യപാനിയാണെന്ന് പറഞ്ഞാല്‍ ആരെങ്കിലും വിശ്വസിക്കുമോ എന്നായിരുന്നു മ്യുലന്‍സ്റ്റീനിന്റെ ആരോപണത്തില്‍ ജിങ്കാന്റെ പ്രതികരണം. ബ്ലാസ്റ്റേഴ്‌സിന്റെ മോശം പ്രകടനം തുടരുന്നതിന് പിന്നാലെ പരിശീലക സ്ഥാനം രാജിവെച്ച മ്യുലന്‍സ്റ്റീന്‍ ഗോളിന് നല്‍കിയ അഭിമുഖത്തിലായിരുന്നു നായകന്‍ ജിങ്കാനും, ബ്ലാസ്‌റ്റേഴ്‌സ് മാനേജ്‌മെന്റിനും എതിരെ രൂക്ഷ വിമര്‍ശനം നടത്തിയത്. 

ഗോവയോടെ 5-2ന് തോല്‍വി നേരിട്ട മത്സര ദിവസം പുലര്‍ച്ചെ 4 മണിവരെ ജിങ്കാന്‍ മദ്യപാനവുമായി ആഘോഷിക്കുകയായിരുന്നുവെന്നും, കാര്യപ്രാപ്തിയില്ലാത്ത മാനേജ്‌മെന്റാണ് ബ്ലാസ്റ്റേഴ്‌സിന്റേത് എന്നുമായിരുന്നു മ്യുലന്‍സ്റ്റീനിന്റെ വിമര്‍ശനം.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com