ഗ്രിസ്മാന്റെ വരവ് തടഞ്ഞത് മെസിയെന്ന് റിപ്പോര്‍ട്ട്; പകരം ഡൈബാലയെ മെസിക്ക് വേണം, വിദാലിനെ വിടാനും പാടില്ല

ചാമ്പ്യന്‍സ് ലീഗ് കിരീടം ലക്ഷ്യമിട്ട് മുന്നേറുന്ന ബാഴ്‌സയ്ക്ക് യാതൊരു വിധത്തിലും ഗുണം ചെയ്യുന്നതാവില്ല ഗ്രിസ്മാന്റെ വരവെന്നാണ് മെസിയുടെ വിലയിരുത്തല്‍
ഗ്രിസ്മാന്റെ വരവ് തടഞ്ഞത് മെസിയെന്ന് റിപ്പോര്‍ട്ട്; പകരം ഡൈബാലയെ മെസിക്ക് വേണം, വിദാലിനെ വിടാനും പാടില്ല

അത്‌ലറ്റിക്കോ മാഡ്രിഡ് താരം അന്റോയിന്‍ ഗ്രിസ്മാന്റെ ബാഴ്‌സയിലേക്കുള്ള വരവ് തടഞ്ഞ് ലയണല്‍ മെസി. 2016ല്‍ മികച്ച ലാലീഗ താരമായി തിരഞ്ഞെടുക്കപ്പെട്ടിരുന്ന ഗ്രിസ്മാനെ ബാഴ്‌സയിലേക്ക് എത്തിക്കുന്നതിന് പകരം അര്‍ജന്റീനിയന്‍ താരം ഡൈബാലയെ സ്വന്തമാക്കണം എന്ന നിലപാടാണ് മെസി സ്വീകരിച്ചിരിക്കുന്നതെന്നാണ് ഡോണ്‍ ബലോണ്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. 

ചാമ്പ്യന്‍സ് ലീഗ് കിരീടം ലക്ഷ്യമിട്ട് മുന്നേറുന്ന ബാഴ്‌സയ്ക്ക് യാതൊരു വിധത്തിലും ഗുണം ചെയ്യുന്നതാവില്ല ഗ്രിസ്മാന്റെ വരവെന്നാണ് മെസിയുടെ വിലയിരുത്തല്‍. യുവന്റ്‌സില്‍ നിന്നും പുറത്തേക്ക് വരാന്‍ ഒരുങ്ങുന്ന അര്‍ജന്റീനിയന്‍ ടീമിലെ തന്റെ സഹതരം ഡൈബാലയുമായി ബാഴ്‌സ കരാര്‍ ഒപ്പിടണം എന്ന് മെസി ബാഴ്‌സ് മാനേജ്‌മെന്റിന് മുന്നില്‍ നിലപാടെടുത്തതായാണ് റിപ്പോര്‍ട്ടുകള്‍. 

എന്നാല്‍ ഗ്രീസ്മാനെ ക്ലബിലെത്തിക്കാന്‍ ശ്രമിക്കുന്നതായുള്ള മാധ്യമ വാര്‍ത്തകള്‍ ബാഴ്‌സ തള്ളി. ഇതോടെ ഗ്രീസ്മന് മാഞ്ചസ്റ്റര്‍ യുനൈറ്റഡിലേക്ക് വാതില്‍ തുറക്കപ്പെടും. ഡൈബാലയെ ബാഴ്‌സയിലെത്തിക്കണമെന്ന മെസിയുടെ നിലപാടിന് പുറമെ വിദലിനെ ടീമില്‍ നിലനിര്‍ത്താന്‍ മാനേജ്‌മെന്റ് തയ്യാറാകണമെന്നും മെസി നിലപാടെടുത്തിട്ടുണ്ട്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com