മെസി ഈസ്...ക്രിസ്റ്റ്യാനോ അത് പൂരിപ്പിച്ചത് ഇങ്ങനെയായിരുന്നു, വീഡിയോയില്‍ കുടുങ്ങുകയും ചെയ്തു

മത്സരത്തിനായി ഇറങ്ങുന്നതിന് മുന്‍പ് ബെര്‍ണാബ്യു ടണലില്‍ കുഞ്ഞ് മസ്‌കോട്ട് ക്രിസ്റ്റിയാനോയുമായി സൗഹൃദം പങ്കുവയ്ക്കാന്‍ ശ്രമിച്ചപ്പോഴായിരുന്നു സംഭവം
മെസി ഈസ്...ക്രിസ്റ്റ്യാനോ അത് പൂരിപ്പിച്ചത് ഇങ്ങനെയായിരുന്നു, വീഡിയോയില്‍ കുടുങ്ങുകയും ചെയ്തു

നിങ്ങളാണ് മികച്ച കളിക്കാരന്‍, മെസി ഈസ്...ഈ വാക്കുകള്‍ പൂരിപ്പിച്ചാണ് ക്രിസ്റ്റ്യാനോ ഇപ്പോള്‍ ഫുട്‌ബോള്‍ മിശിഹായുടെ ആരാധകരെ പ്രകോപിപ്പിക്കുന്നത്. ഗ്രൗണ്ടിലേക്ക് മത്സരത്തിനായി ഇറങ്ങുന്നതിന് മുന്‍പ് ബെര്‍ണാബ്യു ടണലില്‍ കുഞ്ഞ് മസ്‌കോട്ട് ക്രിസ്റ്റിയാനോയുമായി സൗഹൃദം പങ്കുവയ്ക്കാന്‍ ശ്രമിച്ചപ്പോഴായിരുന്നു സംഭവം. 

യു ആര്‍ ദി ബെസ്റ്റ് ആന്‍ഡ് മെസി... എന്ന് പറഞ്ഞ് ആ കുരുന്നു നിര്‍ത്തിയപ്പോള്‍ ഈസ് ബാഡ് എന്നായിരുന്നു ക്രിസ്റ്റിയാനോ പൂരിപ്പിച്ചത്. ക്രിസ്റ്റ്യാനോയുടെ മറുപടി മറ്റ് റയല്‍ താരങ്ങളിലും ചിരിപടര്‍ത്തി. 

ആരാണ് ഒന്നാമന്‍ എന്ന് കണ്ടെത്താന്‍ ഫുട്‌ബോള്‍ ലോകം ശ്രമിക്കുന്നതിന് ഇടയില്‍ വിട്ടുകൊടുക്കാന്‍ തയ്യാറാകാതെയുള്ള കുതിപ്പിലാണ് മെസിയും ക്രിസ്റ്റ്യാനോയും. ബാലന്‍ ദി ഓര്‍ ക്രിസ്റ്റിയാനോ സ്വന്തമാക്കിയതോടെ ഈ പോരാട്ടത്തിന് ആവേശം കൂടി. എന്നാല്‍ പുതിയ സീസണിന്റെ തുടക്കം മുതല്‍ നല്ല തുടക്കമല്ല റയല്‍ സ്‌ട്രൈക്കര്‍ക്ക് ലഭിച്ചത്. മെസിയാവട്ടെ ഈ സീസണിലെ ഗോള്‍വേട്ട 25ലേക്കെത്തിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com