'കൊഹ് ലിയെ ടീമിലുള്ളവര്‍ ചോദ്യം ചെയ്യണം'; ഇന്ത്യന്‍ ക്യാപ്റ്റന് നേരെ വിമര്‍ശനവുമായി സെവാഗ് 

'കളിക്കളത്തില്‍ കൊഹ് ലി വരുത്തുന്ന തെറ്റുകള്‍ ചൂണ്ടിക്കാട്ടാന്‍ പറ്റുന്നവര്‍ ഇപ്പോള്‍ ടീമില്‍ ഇല്ല'
'കൊഹ് ലിയെ ടീമിലുള്ളവര്‍ ചോദ്യം ചെയ്യണം'; ഇന്ത്യന്‍ ക്യാപ്റ്റന് നേരെ വിമര്‍ശനവുമായി സെവാഗ് 

ക്ഷിണാഫ്രിക്കയ്‌ക്കെതിരായ രണ്ട് ടെസ്റ്റ് മാച്ചുകളിലെ പരാജയം ഇന്ത്യന്‍ ടീമിനേയും ക്യാപ്റ്റന്‍ വിരാട് കൊഹ്‌ലിയേയും കടുത്ത പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്. അതിനിടെ വിരാട് കൊഹ് ലിയുടെ ക്യാപ്റ്റന്‍സിയെ രൂക്ഷമായി വിമര്‍ശിച്ചുകൊണ്ട് രംഗത്തെത്തിയിരിക്കുകയാണ് മുന്‍ താരം വിരേന്ദ്ര സെവാഗ്. കൊഹി ലിയുടെ തീരുമാനങ്ങളെ ചോദ്യചെയ്യാന്‍ ശേഷിയുള്ളവര്‍ ഡ്രെസ്സിംഗ് റൂമിലില്ലെന്ന് അദ്ദേഹം പറഞ്ഞു. 

കളിക്കളത്തില്‍ കൊഹ് ലി വരുത്തുന്ന തെറ്റുകള്‍ ചൂണ്ടിക്കാട്ടാന്‍ പറ്റുന്നവര്‍ ഇപ്പോള്‍ ടീമില്‍ ഇല്ല. തെറ്റുകള്‍ കാണിച്ചുകൊടുക്കാന്‍ പറ്റിയ കളിക്കാരെ കൊഹ് ലിക്ക് ആവശ്യമാണെന്നും സേവാഗ് കൂട്ടിച്ചേര്‍ത്തു. ഇതിന് മുന്‍പ് കൊഹ് ലിയുടെ ടീം സെലക്ഷനെയും മുന്‍ താരം വിമര്‍ശിച്ചിരുന്നു. എല്ലാ ടീമിലും ക്യാപ്റ്റന് ഉപദേശങ്ങള്‍ നല്‍കാനും കളിക്കളത്തിലെ തെറ്റുകള്‍ ഒഴിവാക്കാന്‍ സഹായിക്കാനും നാലോ അഞ്ചോ ആളുകളുണ്ടാകും എന്നാല്‍ നിലവിലെ ക്രിക്കറ്റ് ടീമില്‍ എനിക്ക് ഇത് കാണാനായില്ലെന്നും ഇന്ത്യ ടിവിക്ക് നല്‍കിയ അഭിമുഖത്തില്‍ അദ്ദേഹം പറഞ്ഞു. കൊഹ് ലിയുടെ സെലക്ഷന്‍ തീരുമാനത്തെ വെല്ലുവിളിക്കാന്‍ ഡ്രെസ്സിംഗ് റൂമില്‍ ആരുമുണ്ടായില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

മറ്റ് താരങ്ങളിലുള്ള അമിത പ്രതീക്ഷ കൊഹ് ലിയുടെ ക്യാപ്റ്റന്‍സിയെ ബാധിക്കുന്നുണ്ട്. അത് സാഹചര്യത്തിലും കളിക്കാന്‍ കഴിയുന്ന താരമാണ് അദ്ദേഹം. അതിനാല്‍ മറ്റുള്ളവരില്‍ നിന്ന് അദ്ദേഹം  പ്രതീക്ഷിക്കുന്നത് ഇതുതന്നെയാണ്. എന്നാല്‍ കൊഹ് ലിയുടെ നിലവാരത്തിന് അനുസരിച്ച് ഉയരാന്‍ മറ്റ് താരങ്ങള്‍ക്കാവുന്നില്ലെന്നതും പ്രശ്‌നമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. പരിശീലകന്‍ പറയുന്നത് കേള്‍ക്കാന്‍ കൊഹ് ലി തയാറാവണം. ഒരു കളിക്കാരന് മാത്രമായി ടീമിനെ വിജയിപ്പിക്കാനാവില്ലെന്നും ടീം വര്‍ക്കാണ് പ്രധാനമെന്നും സെവാഗ് ഓര്‍മപ്പെടുത്തി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com