ഗോള്‍ 2018: ടൈബ്രേക്കറില്‍ യുസി കോളേജിനെ വീഴ്ത്തി മലപ്പുറം എംഐസി ആര്‍ട്‌സ് കോളേജ്

ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസിന്റെ ആഭിമുഖ്യത്തില്‍ നടക്കുന്ന ഗോള്‍ ആള്‍ കേരള ഇന്റര്‍ കോളേജ് ഫുട്‌ബോള്‍ ടൂര്‍ണമെന്റില്‍ മലപ്പുറം എംഐസി ആര്‍ട്‌സ് ആന്റ് സയന്‍സ് കോളേജിന് ജയം.
ഗോള്‍ 2018: ടൈബ്രേക്കറില്‍ യുസി കോളേജിനെ വീഴ്ത്തി മലപ്പുറം എംഐസി ആര്‍ട്‌സ് കോളേജ്

കൊച്ചി: ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസിന്റെ ആഭിമുഖ്യത്തില്‍ നടക്കുന്ന ഗോള്‍ ആള്‍ കേരള ഇന്റര്‍ കോളേജ് ഫുട്‌ബോള്‍ ടൂര്‍ണമെന്റില്‍ മലപ്പുറം എംഐസി ആര്‍ട്‌സ് ആന്റ് സയന്‍സ് കോളേജിന് ജയം. ചൊവ്വാഴ്ച മഹാരാജാസ് കോളേജ് ഗ്രൗണ്ടില്‍
ടൈബ്രേക്കറിലേക്ക് നീണ്ട വാശിയേറിയ മത്സരത്തില്‍ ആലുവ യുസി കോളേജിനെയാണ് മലപ്പുറം കോളേജ് പരാജയപ്പെടുത്തിയത്. സ്‌കോര്‍ 4-1

ഗോള്‍രഹിത സമനില വഴങ്ങിയ ആദ്യ പകുതിക്ക് ശേഷം ആദ്യ ഗോള്‍ നേടി യുസി കോളേജ് ജയിക്കുമെന്ന പ്രതീതി സൃഷ്ടിച്ചു. 57 ആം മിനിറ്റിലായിരുന്നു ആദ്യ ഗോള്‍ പിറന്നത്. മുന്‍നിര താരമായ ദിനേശ് കെ ജെ ആണ് യുസി കോളേജിന് വേണ്ടി ഗോള്‍ വല ചലിപ്പിച്ചത്. എന്നാല്‍ ഫൈനല്‍ വിസില്‍ മുഴങ്ങാന്‍ മിനിറ്റുകള്‍ മാത്രം അവശേഷിക്കേ മലപ്പുറം എംഐസി ആര്‍ട്‌സ് കോളേജ് തിരിച്ചടിക്കുകയായിരുന്നു. പകരക്കാരനായി ഇറങ്ങിയ മുഹമ്മദ് ഷഫീക്കാണ് മലപ്പുറത്തിന്റെ രക്ഷകനായത്. പിന്നിട് കളി ടൈബ്രേക്കറിലേക്ക് നീങ്ങുകയായിരുന്നു.

രണ്ടുതവണ ചാമ്പ്യന്മാരായ കേരള വര്‍മ്മ കോളേജാണ് പ്രീക്വാര്‍ട്ടറില്‍ മലപ്പുറം എംഐസി കോളേജിന്റെ എതിരാളി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com