ഗോള്‍2018: മറുപടിയില്ലാത്ത ആറ് ഗോളുകള്‍ക്ക് ശ്രീശങ്കരയെ മലര്‍ത്തിയടിച്ച് എംഇഎസ്

സന്തോഷ് ട്രോഫി മത്സരത്തില്‍ കേരളത്തെ പ്രതിനിധീകരിക്കുന്ന വി.കെ അഫ്ദലിന്റെ ഹാട്രിക് ഗോളുകളാണ് എംഇഎസ് കോളജിനെ വലിയ സ്‌കോറിലേക്ക് എത്തിച്ചത്.
ഗോള്‍2018: മറുപടിയില്ലാത്ത ആറ് ഗോളുകള്‍ക്ക് ശ്രീശങ്കരയെ മലര്‍ത്തിയടിച്ച് എംഇഎസ്

കൊച്ചി: ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസ് ഗോള്‍ 2018 ഫുട്‌ബോള്‍ ടൂര്‍ണമെന്റിന്റെ രണ്ടാം ദിവസത്തെ മത്സരത്തില്‍ കാലടി ശ്രീ ശങ്കര കോളജിനെ മലര്‍ത്തിയടിച്ച് മംമ്പാട് എംഇഎസ് കോളജിന്റെ വമ്പന്‍ വിജയം. മറുപടിയില്ലാത്ത ആറ് ഗോളുകള്‍ക്കാണ് എംഇഎസ് കോളജ് ശ്രീ ശങ്കരയെ തകര്‍ത്ത് തരിപ്പണമാക്കിയത്. 

സന്തോഷ് ട്രോഫി മത്സരത്തില്‍ കേരളത്തെ പ്രതിനിധീകരിക്കുന്ന വി.കെ അഫ്ദലിന്റെ ഹാട്രിക് ഗോളുകളാണ് എംഇഎസ് കോളജിനെ വലിയ സ്‌കോറിലേക്ക് എത്തിച്ചത്. മുഹമ്മദ് ഇനാസ് റഹ്മാന്‍, ടി.അഖില്‍ എന്നിവരാണ് എംഇഎസിന് വേണ്ടി മറ്റ് ഗോളുകള്‍ നേടിയത്. 

അഞ്ചാം മിനിറ്റില്‍ റഹ്മാന്റെ ഫ്രീക്കിക്കോടെയാണ് എംഇഎസ് ഗോള്‍വേട്ട ആരംഭിച്ചത്. 24,63,85 മിനിറ്റുകളിലായിരുന്നു അഫ്ദലിന്റെ ഗോളുകള്‍. 77ാം മിനിറ്റില്‍ ടി.അഖില്‍ എംഇഎസിന് വേണ്ടി അവസാന ഗോള്‍ നേടി. 

ടൂര്‍ണമെന്റിന്റെ മൂന്നാം ദിവസമായ നാളെ ഗ്രൂപ്പ് ബിയിലെ ആദ്യ മത്സരത്തില്‍ അരിക്കോട് എസ്എസ് കോളജ് കോഴിക്കോട് ദേവഗിരി സെന്റ് ജോസഫ് കോളജിനെ നേരിടും. രണ്ടാം മത്സരത്തില്‍ കോതമംഗലം എംഎ കോളജും ഗുരുവായൂര്‍ ശ്രീകൃഷ്ണ കോളജും ഏറ്റുമുട്ടും.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com