മാഷ ഗുഡ്‌ബൈ പറയുമ്പോഴും പതിനാലാം നമ്പര്‍ ബാഴ്‌സയ്ക്കായി മൈതാനത്തുണ്ടാകും, കുട്ടിഞ്ഞോയിലൂടെ

കുട്ടിഞ്ഞോ പതിനാലാം നമ്പറില്‍ കളിക്കാനിറങ്ങുന്നത് ബ്രസീലിയന്‍ സ്‌ട്രൈക്കറിലേക്ക് ബാഴ്‌സ ആരാധകരുടെ വൈകാരിക പിന്തുണ എത്തിക്കും
മാഷ ഗുഡ്‌ബൈ പറയുമ്പോഴും പതിനാലാം നമ്പര്‍ ബാഴ്‌സയ്ക്കായി മൈതാനത്തുണ്ടാകും, കുട്ടിഞ്ഞോയിലൂടെ

പതിനാലാം നമ്പര്‍ ബാഴ്‌സ കുപ്പായത്തില്‍ കുട്ടിഞ്ഞോ ബാഴ്‌സയ്ക്കായി കളിക്കും. ബാഴ്‌സ ആരാധകരെ കണ്ണീരിലാഴ്ത്തി പടിയിറങ്ങുന്ന ഹാവിയര്‍ മഷറാനോയുടെ പതിനാലാം നമ്പറാണ് കുട്ടിഞ്ഞോയിലേക്കെത്തുന്നത്. 

ജോര്‍ദി ക്രുയ്ഫ്, ഹാവിയര്‍ മഷറാനോ എന്നി താരങ്ങളെ ഓര്‍മപ്പെടുത്തി കുട്ടിഞ്ഞോ പതിനാലാം നമ്പറില്‍ കളിക്കാനിറങ്ങുന്നത് ബ്രസീലിയന്‍ സ്‌ട്രൈക്കറിലേക്ക് ബാഴ്‌സ ആരാധകരുടെ വൈകാരിക പിന്തുണ എത്തിക്കും. ഹോളണ്ടിനായി ദേശീയ മത്സരം കളിക്കാനിറങ്ങിയ ക്രുയ്ഫ് പതിനാലാം നമ്പറാണ് ജേഴ്‌സിയില്‍ കുറിച്ചതെങ്കില്‍ ബാഴ്‌സയില്‍ 14ാം നമ്പര്‍ കൂടെ ചേര്‍ക്കാന്‍ ആദ്ദേഹത്തിന് സാധിച്ചിരുന്നില്ല. 

ആ സമയം ഒന്നു മുതല്‍ പതിനൊന്ന് വരെയുള്ള നമ്പറുകള്‍ മാത്രമെ തെരഞ്ഞെടുക്കാവു എന്ന നിബന്ധന മൂലമായിരുന്നു ക്രുയ്ഫിനെ പതിനാലാം നമ്പര്‍ ജേഴ്‌സിയില്‍ കളിക്കാന്‍ സാധിക്കാതിരുന്നത്. വെള്ളിയാഴ്ച എസ്പ്യാനോളിനെതിരെയായിരിക്കും പതിനാലാം നമ്പര്‍ കുപ്പായമിട്ട് കുട്ടിഞ്ഞോ കാറ്റാലന്‍ പടയ്ക്കായുള്ള ആദ്യ മത്സരം കളിക്കുക.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com