'റണ്ണടിച്ചാലല്ലേ റണ്‍ ഔട്ടാകാന്‍ പറ്റൂ'; പൂജാരയുടെ മൂന്നാം ടെസ്റ്റിലെ പ്രകടനത്തെ ട്രോളി സോഷ്യല്‍ മീഡിയ

മൂന്നാം ടെസ്റ്റിന്റെ ആദ്യ ഇന്നിംഗ്‌സില്‍ ഒരു റണ്‍ എടുക്കാന്‍ 54 ബോളുകളാണ് പൂജാര നേരിട്ടത്
'റണ്ണടിച്ചാലല്ലേ റണ്‍ ഔട്ടാകാന്‍ പറ്റൂ'; പൂജാരയുടെ മൂന്നാം ടെസ്റ്റിലെ പ്രകടനത്തെ ട്രോളി സോഷ്യല്‍ മീഡിയ

ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ മത്സരത്തിലെ ചേതേശ്വര്‍ പൂജാരയുടെ പ്രകടനമാണ് ഇപ്പോള്‍ ട്രോളന്മാരുടെ പ്രധാന വിഷയം. രണ്ടാം ടെസ്റ്റില്‍ രണ്ട് ഇന്നിംഗ്‌സുകളിലും റണ്‍ ഔട്ടായതിന് സോഷ്യല്‍ മീഡിയയില്‍ നിന്ന് വയറു നിറച്ച് ട്രോള്‍ വാങ്ങിയിരിക്കുകയായിരുന്നു പൂജാര. അതിന് പിന്നാലെ മൂന്നാം ടെസ്റ്റില്‍ അമ്പത് ബോളില്‍ നിന്നുള്ള സംപൂജ്യ പ്രകടനം കൂടി ആയതോടെ ട്രോളന്മാരുടെ പോലും കണ്‍ട്രോളു പോയിരിക്കുകയാണ്. 

റണ്ണടിച്ചാലല്ലേ റണ്‍ ഔട്ടാകാന്‍ പറ്റുകയൊള്ളൂവെന്നാണ് പൂജാരയോട് ട്രോളന്മാര്‍ ചോദിക്കുന്നത്. മൂന്നാം ടെസ്റ്റിന്റെ ആദ്യ ഇന്നിംഗ്‌സില്‍ ഒരു റണ്‍ എടുക്കാന്‍ 54 ബോളുകളാണ് പൂജാര നേരിട്ടത്. സച്ചിന്‍ ടെന്‍ഡുല്‍ക്കറിന്റെ 45 ബോള്‍ എന്ന റെക്കോഡ് നിഷ്പ്രയാസം പൊളിക്കാനും പൂജാരയുടെ 'റെക്കോഡ്' പ്രകടനത്തിന് സാധിച്ചു. എന്തായാലും പൂജാരയുടെ പ്രകടനത്തെ ട്രോളിക്കൊണ്ട് നിരവധി പേരാണ് രംഗത്തെത്തിയത്. 

പൂജാരയ്ക്ക് ആധാറില്ലെന്നും അതിനാലാണ് അക്കൗണ്ട് തുറക്കാത്തതെന്നും ഒരാള്‍ ട്വിറ്ററില്‍ കുറിച്ചു. സെഞ്ചറിയെക്കുറിച്ച് പൂജാരയോട് ആരെങ്കിലും ചോദിച്ചാല്‍ കുറഞ്ഞത് 30 വര്‍ഷമെങ്കിലും അദ്ദേഹം ചോദിക്കുമെന്നാണ് മറ്റൊരു ട്രോള്‍. ആദ്യ ഇന്നിംഗ്‌സില്‍ താരം 50 റണ്‍സ് എടുത്തത് 179 ബോളില്‍ നിന്നാണ്. എന്നാല്‍ പൂജാരയുടെ പ്രകടനമാണ് ഇന്ത്യന്‍ ടീമിന് മുതല്‍ക്കൂട്ടായി എന്നു തന്നെ പറയാം.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com