സിദാന് മുന്നില്‍ ഞങ്ങളുണ്ടാകും, തല വെട്ടല്‍ ഭീഷണിയില്‍ നില്‍ക്കുന്ന സിദാന് വേണ്ടി റയല്‍ നായകന്‍

ലാ ലിഗയില്‍ 19 പോയിന്റ് പിന്നിലേക്ക് റയല്‍ പോയതോടെ സിദാന്റെ നില കൂടുതല്‍ പരുങ്ങലിലായെന്നാണ് ഫുട്‌ബോള്‍ ലോകത്തുയരുന്ന വിലയിരുത്തലുകള്‍
സിദാന് മുന്നില്‍ ഞങ്ങളുണ്ടാകും, തല വെട്ടല്‍ ഭീഷണിയില്‍ നില്‍ക്കുന്ന സിദാന് വേണ്ടി റയല്‍ നായകന്‍

റയലിന്റെ പരിശീലക സ്ഥാനത്തേക്ക് എത്തിയതിന് ശേഷമുള്ള എന്റെ ഏറ്റവും മോശം നിമിശമായിരുന്നു ലെഗാനെസിനെതിരായ തോല്‍വിയെന്നാണ് സിദാന്‍ പ്രതികരിച്ചത്. റയലില്‍ സിദാന്റെ സ്ഥാനം പരുങ്ങലില്‍ നില്‍ക്കുന്നതിന് ഇടയില്‍ പരിശീലകന് പിന്തുണയുമായി എത്തിയിരിക്കുകയാണ് റാമോസ്. 

സിദാനെ പ്രതിരോധിച്ച് മുന്നില്‍ ആദ്യമുണ്ടാവുക ഞങ്ങളാകും എന്നാണ് റയല്‍ താരം റാമോസിന്റെ പ്രതികരണം. സിദാനെ പരിശീലക സ്ഥാനത്ത് നിന്നും മാറ്റുന്നതിനെ എതിര്‍ക്കുന്ന പ്രതികരണവും റാമോസിന്റെ ഭാഗത്ത് നിന്നുമുണ്ടായി. കഠിനമേറിയ സാഹചര്യങ്ങളിലൂടെയാണ് ടീമിപ്പോള്‍ കടന്നു പോകുന്നത്. ഐക്യത്തോടെ നിന്ന് സീസണിലേക്ക് ശക്തമായി തിരിച്ചുവരുവാനാണ് ലക്ഷ്യം വയ്‌ക്കേണ്ടതെന്നും റാമോസ് ചൂണ്ടിക്കാട്ടുന്നു.

എന്നാല്‍ ലാ ലിഗയില്‍ 19 പോയിന്റ് പിന്നിലേക്ക് റയല്‍ പോയതോടെ സിദാന്റെ നില കൂടുതല്‍ പരുങ്ങലിലായെന്നാണ് ഫുട്‌ബോള്‍ ലോകത്തുയരുന്ന വിലയിരുത്തലുകള്‍. സ്പാനിഷ്, യൂറോപ്യന്‍ ചാമ്പ്യന്മാരെ പുറത്താക്കുന്ന ആദ്യ ടീമെന്ന റെക്കോര്‍ഡും തീര്‍ത്താണ് ലെഗനെസ് മടങ്ങിയത്. 

എന്നാല്‍ ഇനി തന്റെ ശ്രദ്ധ മുഴുവന്‍ പിഎസ്ജിക്കെതിരായ ചാമ്പ്യന്‍സ് ലീഗ് മത്സരത്തിലാണെന്ന് സിദാന്‍ പ്രഖ്യാപിച്ചു കഴിഞ്ഞു. ചാമ്പ്യന്‍സ് ലീഗില്‍ ഞങ്ങള്‍ക്കിനിയും സാധ്യതകളുണ്ടെന്ന് റാമോസും പറയുന്നതോടെ പിഎസ്ജിക്കെതിരായ മത്സരത്തില്‍ തീപാറുമെന്നാണ് ആരാധകരുടെ പ്രതീക്ഷ.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com