ഗോള്‍ 2018; ഫഹദ് അലിയാറിന്റെ ഇരട്ട പ്രഹരത്തില്‍ തകര്‍ന്ന് ശ്രീകൃഷ്ണ കോളെജ്, കുതിപ്പ് തുടര്‍ന്ന് മാര്‍ അതനേഷ്യസ്
By സമകാലിക മലയാളം ഡെസ്‌ക് | Published: 26th January 2018 11:36 AM |
Last Updated: 26th January 2018 11:44 AM | A+A A- |

ഫഹദ് അലിയാറിന്റെ ഇരട്ട ഗോള്‍ മികവില്‍ ഇന്ത്യന്‍ എക്‌സ്പ്രസ് ഇന്റര്‍ കോളെജ് ഫുട്‌ബോള്‍ ടൂര്‍ണമെന്റില്‍ ഗുരുവായൂര്‍ ശ്രീകൃഷ്ണ കോളെജിനെ തകര്‍ത്ത് മാര്‍ അതനേഷ്യസ് കോളെജ്. എതിരില്ലാത്ത മൂന്ന് ഗോളുകള്‍ക്കായിരുന്നു ഗോള്‍ 2012 എഡിഷനില്‍ റണ്ണേഴ്‌സപ്പുകളായ മാര്‍ അതനേഷ്യസ് കോളെജിന്റെ കുതിപ്പ്.
കളിയുടെ നാലാം മിനിറ്റില്‍ തന്നെ ശ്രീകൃഷ്ണ കോളെജിനെ സമ്മര്‍ദ്ദത്തിലാക്കിയ ഫഹദ് 38ാം മിനിറ്റില്‍ ടീമിന്റെ ലീഡുയര്‍ത്തുന്നതിനൊപ്പം എതിരാളികളുടെ തിരിച്ചു വരവിനും തടയിട്ടു. എന്നാല്‍ കളിയിലേക്ക് തിരിച്ചുവരാന്‍ പെനാല്‍റ്റിയിലൂടെ ലഭിച്ച സുവാര്‍ണാവസം മുതലാക്കാനും ശ്രീകൃഷ്ണ കോളെജിനായില്ല. വി.എന്‍.സന്ദീപിന്റെ പെനാല്‍റ്റി കിക്ക് ഗോള്‍പോസ്റ്റിന് വെളിയിലൂടെ പുറത്തേക്ക് പോവുകയായിരുന്നു.
രണ്ടാം പകുതിയില്‍ പകരക്കാരനായി ഇറങ്ങിയ സുദര്‍ശന്‍ 80ാം മിനിറ്റില്‍ വല കുലുക്കിയതോടെ കോതമംഗലം മാര്‍ അത്‌നേഷ്യസ് കോളെജ് ജയം ഉറപ്പിച്ചു. മഞ്‌ജേരി എന്‍എസ്എസ് കോളെജും, തൃശൂര്‍ സെന്റ് തോമസ് കോളെജും തമ്മിലാണ് വെള്ളിയാഴ്ചത്തെ ആദ്യ പോരാട്ടം. രണ്ടാം മത്സരത്തില്‍ തിരുവനന്തപുരം യുനിവേഴ്‌സിറ്റി കോളെജ് കോഴിക്കോട് സാമൂരിന്‍സ് ശ്രീ ഗുരുവായൂരപ്പന്‍ കോളെജിനെ നേരിടും.