അപ്പോ പേര് പഠിച്ചോളിന്‍, ഗുഡ്യോണ്‍ ബാല്‍ഡ്വിന്‍സന്! ആരാധകര്‍ തൃപ്തരാണോ?

യൂറോപ്യന്‍ ലീഗില്‍ കളിച്ച അനുഭവ സമ്പത്തുമായാണ് ഗുഡ്യോണിന്റെ വരവ്
അപ്പോ പേര് പഠിച്ചോളിന്‍, ഗുഡ്യോണ്‍ ബാല്‍ഡ്വിന്‍സന്! ആരാധകര്‍ തൃപ്തരാണോ?

ക്ലബ് വിട്ട് മാര്‍ക്ക് സിഫ്‌നിയോസിന് പകരക്കാരനെ ടീമിലെത്തിച്ച് ബ്ലാസ്റ്റേഴ്‌സ് മാനേജ്‌മെന്റ്. ഐസ് ലാന്‍ഡ് മുന്നേറ്റ നിരക്കാരന്‍ ഗുഡ്യോണ്‍ ബാല്‍ഡ്വിന്‍സനാണ് മഞ്ഞക്കുപ്പായത്തിലേക്ക് എത്തുന്നത്. 

സ്റ്റര്‍ണന്‍ എഫ്‌സിയുമായി കരാറൊപ്പിട്ടിരിക്കുന്ന മുപ്പത്തിയൊന്നുകാരനായ ഗുഡ്യോണിനെ ഐഎസ്എല്‍ സീസണ്‍ കഴിയുന്നത് വരെ ലോണായി ടീമിലെത്തിക്കുകയായിരുന്നു ബ്ലാസ്‌റ്റേഴ്‌സ്. 

യൂറോപ്യന്‍ ലീഗില്‍ കളിച്ച അനുഭവ സമ്പത്തുമായാണ് ഗുഡ്യോണിന്റെ വരവ്. ഇയാന്‍ ഹ്യൂമിനും, ബെര്‍ബറ്റോവിനും ഇണങ്ങുന്ന രീതിയില്‍ ആറടി ഗുഡ്യോണിന് പന്തുതട്ടാന്‍ സാധിക്കുമെന്നാണ് ആരാധകരുടെ കണക്കുകൂട്ടല്‍. 

ബ്ലാസ്‌റ്റേഴ്‌സിന്റെ അസിസ്റ്റന്റ് കോച്ചായി എത്തിയ ഹെര്‍മന്‍ റിഡര്‍സന്റെ സ്വാധീനമായിരിക്കാം ഗുഡ്യോണിനെ മഞ്ഞപ്പടയിലേക്ക് എത്തിച്ചതെന്നാണ് വിലയിരുത്തല്‍ ഉയരുന്നത്. 19 മത്സരങ്ങളില്‍ നിന്നും 12 ഗോളുകള്‍ നേടി പെപ്‌സി ലീഗില്‍ സ്റ്റര്‍ണനായി മികച്ച പ്രകടനം നടത്തവെയാണ് ഐസ് ലാന്‍ഡ് സ്‌ട്രൈക്കര്‍ ബ്ലാസ്റ്റേഴ്‌സിലേക്ക് എത്തുന്നത്. 

നിലവില്‍ ഐഎസ്എല്‍ പോയിന്റ് പട്ടികയില്‍ ഏഴാം സ്ഥാനത്തുള്ള ബ്ലാസ്റ്റേഴ്‌സ് 14 മത്സരങ്ങളില്‍ നിന്നും അടിച്ചതാവട്ടെ 13 ഗോളുകള്‍. സ്‌ട്രൈക്കറായി ഗുഡ്യോണ്‍  എത്തുന്നതോടെ ബ്ലാസ്‌റ്റേഴ്‌സിന് കളിക്കളത്തിലെ ആക്രമണങ്ങളിലേക്ക് മടങ്ങിയെത്താന്‍ സാധിക്കുമെന്നാണ് ആരാധകരുടെ വിശ്വാസം

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com