ഗ്രെഗ് ചാപ്പലുമായുണ്ടായ പോരില്‍ വെളിപ്പെടുത്തലുമായി ഗാംഗുലി;  ടീമില്‍ എനിക്കിനി സ്ഥാനമുണ്ടാകില്ലെന്ന് അദ്ദേഹത്തെ ബോധ്യപ്പെടുത്താന്‍ ശ്രമിച്ചതിന്റെ ഫലമാണ് അന്നുണ്ടായതെല്ലാം

2003 ഡിസംബറില്‍ ഓസ്‌ട്രേലിയന്‍ പര്യടനത്തിന് ഒരുങ്ങാന്‍ എന്ന സഹായിച്ച ഗ്രേഗ് ചാപ്പലിനെയായിരുന്നില്ല 2005ലെ സിംബാബ്വേ പര്യടനത്തില്‍ ഞാന്‍ കണ്ടത്
ഗ്രെഗ് ചാപ്പലുമായുണ്ടായ പോരില്‍ വെളിപ്പെടുത്തലുമായി ഗാംഗുലി;  ടീമില്‍ എനിക്കിനി സ്ഥാനമുണ്ടാകില്ലെന്ന് അദ്ദേഹത്തെ ബോധ്യപ്പെടുത്താന്‍ ശ്രമിച്ചതിന്റെ ഫലമാണ് അന്നുണ്ടായതെല്ലാം

ഗ്രെഗ് ചാപ്പലുമായുണ്ടായ പോര്  സൗരവ് ഗാംഗുലിക്ക് മാത്രമായിരിക്കില്ല, ക്രിക്കറ്റ് ലോകത്തിന് തന്നെ മറക്കാന്‍ ബുദ്ധിമുട്ടായിരിക്കും. വര്‍ഷങ്ങള്‍ക്കിപ്പുറം അന്ന് ചാപ്പലുമായുണ്ടായ ഉരസലിനെ കുറിച്ച് വെളിപ്പെടുത്തുകയാണ് ഗാംഗുലി. 

ക്രിക്കറ്റ് ഹിസ്റ്റോറിയന്‍ ബോറിയ മജുംദാറിന്റെ ഇലവന്‍ ഗോഡ്‌സ് ആന്‍ഡ് എ ബില്യണ്‍ ഇന്ത്യന്‍സ് എന്ന പുസ്തകത്തിലൂടെയാണ് ഗാംഗുലി വിവാദ സംഭവത്തെ കുറിച്ച് വീണ്ടും പറയുന്നത്. ഒരു വൈകുന്നേരം ചാപ്പല്‍ എന്റെ അടുത്തേക്കെത്തി. 2005 സെപ്തംബറിലെ സിംബാബ്വേയ്‌ക്കെതിരായ ടെസ്റ്റ് പരമ്പരയ്ക്കിടെയായിരുന്നു അത്.  

ടെസ്റ്റ് മത്സരത്തിനായി ഇലവനെ തിരഞ്ഞെടുത്തായിരുന്നു അദ്ദേഹത്തിന്റെ വരവ്. എന്തിലേക്കാണ് അദ്ദേഹം ഉന്നം വയ്ക്കുന്നതെന്നായിരുന്നു ആ സമയം ഞാന്‍ ചിന്തിച്ചത്. സിംബാബ്വേ പരമ്പരയുടെ തുടക്കം മുതല്‍ എന്തോ പ്രശ്‌നമുണ്ടെന്ന തോന്നല്‍ എന്നില്‍ കടന്നു കൂടിയിരുന്നു. എന്താണ് സംഭവിച്ചതെന്ന് എനിക്കറിയില്ലായിരുന്നു. എന്നാല്‍ കാര്യമായതെന്തോ സംഭവിച്ചിട്ടുണ്ടെന്ന് എനിക്ക് വ്യക്തമായിരുന്നു. 

ഗ്രെഗ് ചാപ്പലുമായി അടുപ്പത്തിലായ ആരെങ്കിലും ഇന്ത്യന്‍ ടീമില്‍ എനിക്കിനി സ്ഥാനമുണ്ടാകില്ലെന്ന് അദ്ദേഹത്തെ ബോധ്യപ്പെടുത്താന്‍ ശ്രമിച്ചതിന്റെ ഫലമാണ് അന്നുണ്ടായതെല്ലാം എന്നാണ് ഞാന്‍ കരുതുന്നതെന്ന് ഗാംഗുലി പറയുന്നു. 2003 ഡിസംബറില്‍ ഓസ്‌ട്രേലിയന്‍ പര്യടനത്തിന് ഒരുങ്ങാന്‍ എന്ന സഹായിച്ച ഗ്രേഗ് ചാപ്പലിനെയായിരുന്നില്ല 2005ലെ സിംബാബ്വേ പര്യടനത്തില്‍ ഞാന്‍ കണ്ടത്.

സിംബാബ്വേയില്‍ ടീം ഇലവനെ സംബന്ധിച്ച അദ്ദേഹത്തിന്റെ നിര്‍ദേശങ്ങള്‍ ഞാന്‍ തള്ളി. മുതിര്‍ന്ന താരങ്ങളെ ഒഴിവാക്കിയായിരുന്നു അദ്ദേഹത്തിന്റെ ഇലവന്‍. ടീമില്‍ നിന്നും ഒഴിവാക്കാന്‍ നിങ്ങള്‍ ശ്രമിക്കുന്നവര്‍ ടീമിനായി ഒരുപാട് സംഭാവന നല്‍കിയിട്ടുള്ളവരാണെന്ന് ഞാന്‍ ചാപ്പലിനോട് പറഞ്ഞു. ചാപ്പല്‍ ഇന്ത്യന്‍ ടീമിന്റെ പരിശീലക സ്ഥാനം ഏറ്റെടുത്തിട്ട് അപ്പോള്‍ മൂന്ന് മാസം മാത്രമേ ആയിരുന്നുള്ളു. 

ഗ്രേഗ് ചാപ്പല്‍സ് ടീം രൂപപ്പെടുത്താനുള്ള തിടുക്കത്തിലായിരുന്നു അദ്ദേഹം. സിംബാബ്വേ എ ടിമിനെതിരായ മത്സരത്തില്‍ റിട്ടയേര്‍ഡ് ഹിറ്റായി ഡ്രസിങ് റൂമിലേക്കെത്തിയ എന്റെ അടുത്തേക്ക് ചാപ്പല്‍ എത്തിയില്ല. സമയമൊരുപാട് പിന്നിട്ടതിന് ശേഷം എന്റെ അടുത്തേക്ക് വന്ന ചാപ്പല്‍ എന്താണ് സംഭവിച്ചതെന്ന് ആരാഞ്ഞു. കൈമുട്ടിലെ വേദന തുടരുന്നതിനാല്‍ ടെസ്റ്റ് പരമ്പര മുന്നില്‍ നില്‍ക്കെ റിസ്‌ക് എടുക്കുന്നത് ശരിയാവില്ല എന്ന് ഞാന്‍ മറുപടി നല്‍കി.  എന്നാല്‍ ചാപ്പലിന്റെ മനോഭാവത്തില്‍ മാറ്റമുണ്ടായില്ല. 

ക്രീസിലേക്ക് മടങ്ങി താന്‍ ബാറ്റ് ചെയ്യണമെന്ന വാദത്തില്‍ നിന്നും ചാപ്പല്‍ പിന്മാറിയില്ല. എന്നാല്‍ ടെസ്റ്റിനായി ഒരുങ്ങാന്‍ ഇപ്പോള്‍ വിശ്രമം വേണമെന്ന് താനും തറപ്പിച്ചു പറഞ്ഞതായി ഗാംഗുലി പറയുന്നു. സിംബാബ്വേയെക്കെതിരായ ആദ്യ ടെസ്റ്റില്‍ ആറ് മണിക്കൂര്‍ ക്രീസില്‍ നിന്ന ഗാംഗുലി സെഞ്ചുറി നേടിയിരുന്നു. 

ഒന്നാം ഇന്നിങ്‌സിന് ശേഷം ഡ്രസിങ് റൂമിലേക്ക് മടങ്ങിയ എന്നോട് കൈമുട്ടിന് വേദനയുണ്ടോ എന്ന് ചാപ്പല്‍ ചോദിച്ചു. വേദനയോടെയോ അല്ലാതേയോ ഞാന്‍ ഇന്ത്യയ്ക്കായി എന്റെ ജോലി ചെയ്യുകയാണ് എന്നാണ് ചാപ്പലിന് ഞാന്‍ നല്‍കിയ മറുപടിയെന്നും ക്രിക്കറ്റ് ചരിത്രം പറയുന്ന ബുക്കില്‍ ഗാംഗുലി എഴുതുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com