ബംഗ്ലാദേശിനേയും തകര്‍ത്തുവിട്ട് ഇന്ത്യന്‍ പട; സെമിയില്‍ പാക്കിസ്ഥാന്‍-ഇന്ത്യ പോരാട്ടം

ഷുബ്മാന്റെ 86 റണ്‍സും, അഭിഷേക് ശര്‍മയുടെ ഓള്‍ റൗണ്ട് മികവുമായിരുന്നു ക്വാര്‍ട്ടര്‍ അനായാസം കടക്കാന്‍ ഇന്ത്യന്‍ ടീമിന് തുണയായത്
ബംഗ്ലാദേശിനേയും തകര്‍ത്തുവിട്ട് ഇന്ത്യന്‍ പട; സെമിയില്‍ പാക്കിസ്ഥാന്‍-ഇന്ത്യ പോരാട്ടം

അണ്ടര്‍ 19 ലോക കപ്പില്‍ കിരീടത്തിലേക്ക് ഒരു പടി കൂടി അടുത്ത് ഇന്ത്യന്‍ പട. ബംഗ്ലാദേഷിനെ 131 റണ്‍സിന് ക്വാര്‍ട്ടര്‍ ഫൈനലില്‍ തകര്‍ത്തു വിട്ടാണ് ഇന്ത്യ സെമിയിലേക്ക് കടന്നത്. 

പാക്കിസ്ഥാനാണ് സെമിയില്‍ ഇന്ത്യയ്ക്ക് എതിരാളി. ജനുവരി 30നാണ് ചിരവൈരികള്‍ തമ്മിലുള്ള സെമി പോരാട്ടം. ഷുബ്മാന്റെ 86 റണ്‍സും, അഭിഷേക് ശര്‍മയുടെ ഓള്‍ റൗണ്ട് മികവുമായിരുന്നു ക്വാര്‍ട്ടര്‍ അനായാസം കടക്കാന്‍ ഇന്ത്യന്‍ ടീമിന് തുണയായത്. 

ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത് ഇന്ത്യയ്ക്ക് ഓപ്പണര്‍ മഞ്ചോത് ഗില്ലിനെ തുടക്കത്തിലെ നഷ്ടമായെങ്കിലും നായകന്‍ ഷായും ഷുബ്മന്‍ ഗില്ലും ചേര്‍ന്നെടുത്ത 86 റണ്‍സ് കൂട്ടുകെട്ട് ഇന്ത്യന്‍ ഇന്നിങ്‌സിന് അടിത്തറയേകി. ഹര്‍വിക് ദേശായി(34), അഭിഷേക് ശര്‍മ(50) ഭേദപ്പെട്ട കളി പുറത്തെടുത്തതോടെ 50 ഓവറില്‍ ഇന്ത്യന്‍ സ്‌കോര്‍ 265 റണ്‍സിലെത്തി. 

മറുപടി ബാറ്റിങ്ങിനിറങ്ങിയ ബംഗ്ലാദേശിനെ 42.1 ഓവറില്‍ 134 റണ്‍സിന് ഇന്ത്യ ചുരുട്ടിക്കെട്ടി. 7 ഓവറില്‍ 18 റണ്‍സ് മാത്രം വിട്ടുകൊടുത്ത് മൂന്ന് വിക്കറ്റ് പിഴുത കമലേഷ് നാഗര്‍കോട്ടിയാണ് ബംഗ്ലാ ബാറ്റ്‌സ്മാന്‍മാരെ കൂടുതല്‍ വലച്ചത്. 

ഓസ്‌ട്രേലിയ, പിഎന്‍ജി, സിംബാബ്വേ എന്നിവരെ ഗ്രൂപ്പ് ഘട്ടത്തില്‍ തോല്‍പ്പിച്ച് ക്വാര്‍ട്ടറില്‍ കടന്ന ഇന്ത്യന്‍ സംഘത്തിന് വെല്ലുവിളി ഉയര്‍ത്താന്‍ ഇതുവരെ ഒരു ടീമിനും സാധിച്ചിട്ടില്ലെന്നത് ഇന്ത്യയ്ക്ക് മുന്‍തൂക്കം നല്‍കുന്നു. സെമിയില്‍ ഇന്ത്യ പാക്കിസ്ഥാനെ നേരിടുമ്പോള്‍ ഓസ്‌ട്രേലിയയാണ് അഫ്ഗാനിലസ്ഥാന്റെ എതിരാളികള്‍.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com