അങ്ങിനെ ഗംഭീറിന്റെ കാര്യത്തില്‍ തീരുമാനമായി; ചെകുത്താന്മാരെ കിരീടത്തിലേക്ക് എത്തിക്കുമോ?

തന്നെ ടീമില്‍ നിലനിര്‍ത്താത്ത കൊല്‍ക്കത്തയുടെ തീരുമാനത്തെ ബഹുമാനിക്കുന്നു എന്നായിരുന്നു ഗംഭീറിന്റെ പ്രതികരണം
അങ്ങിനെ ഗംഭീറിന്റെ കാര്യത്തില്‍ തീരുമാനമായി; ചെകുത്താന്മാരെ കിരീടത്തിലേക്ക് എത്തിക്കുമോ?

ഐപിഎല്‍ പതിനൊന്നാം സീസണിനായി ടീമില്‍ നിലനിര്‍ത്തുന്ന താരങ്ങളുടെ ലിസ്റ്റ് പുറത്തുവിട്ട് ക്രിക്കറ്റ് പ്രേമികളെ ആദ്യമൊന്ന് ഞെട്ടിച്ചത് കോല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സായിരുന്നു. കിരീടത്തിലേക്ക് നയിച്ച തങ്ങളുടെ നായകന്റെ പേര് ടീമില്‍ നിലനിര്‍ത്തുന്ന താരങ്ങളുടെ ലിസ്റ്റില്‍ ഉള്‍പ്പെടുത്താതെയായിരുന്നു കൊല്‍ക്കത്ത റിറ്റെന്‍ഷന്‍ ലിസ്റ്റ് സമര്‍പ്പിച്ചത്. 

എന്നാല്‍ സ്വന്തം മണ്ണിലേക്ക് തിരിച്ചു പോകുന്നതിന് ഗംഭീര്‍ താത്പര്യപ്പെട്ടത് അനുസരിച്ചാണ് ഗംഭീറിനെ നിലനിര്‍ത്താന്‍ കൊല്‍ക്കത്ത ശ്രമിക്കാതിരുന്നതെന്ന റിപ്പോര്‍ട്ടുകള്‍ അപ്പോള്‍ തന്നെ ഉയര്‍ന്നു വന്നിരുന്നു. അതല്ല കൊല്‍ക്കത്തയും ഗംഭീറും തമ്മില്‍ പ്രതിഫലത്തെ ചൊല്ലി ഉയര്‍ന്ന പ്രശ്‌നങ്ങളാണ് ഗംഭീറിന്റെ ക്ലബ് വിടലിലേക്ക് നയിച്ചതെന്നും വിലയിരുത്തലുകള്‍ ഉയരുന്നുണ്ട്. എങ്കിലും ഗംഭീറിന്റെ പ്രായം കണക്കിലെടുത്ത് താരത്തെ ടീമുകള്‍ ഒഴിവാക്കുകയാണോ എന്ന ആശങ്ക ഡല്‍ഹി ബാറ്റ്‌സ്മാന്റെ ആരാധകര്‍ക്കിടയില്‍ ഉടലെടുത്തിരുന്നു. 

തന്നെ ടീമില്‍ നിലനിര്‍ത്താത്ത കൊല്‍ക്കത്തയുടെ തീരുമാനത്തെ ബഹുമാനിക്കുന്നു എന്നായിരുന്നു ഗംഭീറിന്റെ പ്രതികരണം. ഐപിഎല്‍ ലേലം പുരോഗമിക്കവെ ആരാധകരുടെ ആ ആശങ്കയ്ക്കും വിരാമം. ഡല്‍ഹി ടീമിനെ നയിക്കുന്നതിന് വേണ്ടിയാണ് ഗംഭീര്‍ കൊല്‍ക്കത്തയില്‍ നിന്നും പടിയിറങ്ങുന്നത്. 2.80 കോടി എന്ന ചെറിയ വിലയ്ക്കാണ് ഗംഭീര്‍ ഡല്‍ഹിയിലേക്ക് എത്തുന്നത്. കിരീടത്തിലേക്ക് നയിച്ചതിന് പുറമെ കോല്‍ക്കത്തയുടെ ലീഡിങ് റണ്‍ സ്‌കോററുമായിരുന്നു ഗംഭീര്‍. ഐപിഎല്ലില്‍ ഇതുവരെ പറയത്ത മുന്നേറ്റം നടത്താന്‍ സാധിക്കാത്ത ഡല്‍ഹിക്ക് ഗംഭീറിന്റെ വരവ് ഊര്‍ജം നല്‍കിയേക്കും. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com