ഏഴ് ഐപിഎല്‍ ടീമുകള്‍ സ്വന്തമാക്കിയ ആ പഹയന്‍ ആരാണ്? ഇനി കിങ്‌സ് ഇലവനില്‍

2010ല്‍ രാജസ്ഥാന്‍ റോയല്‍സിന്റെ ഭാഗമായിരുന്നു, തൊട്ടടുത്ത സീസണില്‍ ഡെല്‍ഹി ഡെയര്‍ ഡെവിള്‍സിലേക്ക് ചേക്കേറി
ഏഴ് ഐപിഎല്‍ ടീമുകള്‍ സ്വന്തമാക്കിയ ആ പഹയന്‍ ആരാണ്? ഇനി കിങ്‌സ് ഇലവനില്‍

ഓസ്‌ട്രേലിയന്‍ താരം ആരോണ്‍ ഫിഞ്ചിനെ കിങ്‌സ് ഇലവന്‍ പഞ്ചാബ് സ്വന്തമാക്കിയതിന് പിന്നാലെ ഐപിഎല്ലില്‍ മറ്റൊരു ചരിത്രം കൂടി പിറന്നിരുന്നു. ഏഴ് വ്യത്യസ്ത ഫ്രാഞ്ചൈസികള്‍ക്ക് വേണ്ടി ഐപിഎല്ലില്‍ കളിക്കുന്ന ആദ്യ താരമായി മാറുകയായിരുന്നു ആരോണ്‍ ഫിഞ്ച്. 

2010ല്‍ രാജസ്ഥാന്‍ റോയല്‍സിന്റെ ഭാഗമായിരുന്ന ഫിഞ്ച് തൊട്ടടുത്ത സീസണില്‍ ഡെല്‍ഹി ഡെയര്‍ ഡെവിള്‍സിലേക്ക് ചേക്കേറി. രണ്ട് സീസണുകളില്‍ ഫിഞ്ച് ഡല്‍ഹിയില്‍ തുടര്‍ന്നു. എന്നാല്‍ കളിക്കളത്തില്‍ വലിയ അവസരങ്ങള്‍ തേടിയെത്താതിരുന്ന ഫിഞ്ച് 2013ല്‍ പുനെ വാരിയേഴ്‌സിലെത്തി. 

2013ലായിരുന്നു തന്റെ മികച്ച പ്രകടനം പുറത്തെടുക്കാന്‍ ഫിഞ്ചിനായത്. ടീമിന്റെ പ്രകടനം മോശമായിരുന്നെങ്കിലും 14 മത്സരങ്ങളില്‍ നിന്നും 456 റണ്‍സ് സ്‌കോര്‍ ചെയ്ത് ഫിഞ്ച് പൊരുതി നിന്നു. ആ സീസണിന്റെ അവസാനം ഫിഞ്ചിനെ നായക സ്ഥാനത്തേക്കും പുനെ കൊണ്ടുവന്നിരുന്നു. പുനെ ഐപിഎല്ലില്‍ നിന്നും വിട്ടതോടെ സണ്‍റൈസേഴ്‌സ് ഹൈദരാബാദ് ഫിഞ്ചിനു വേണ്ടിയെത്തി. 

2014ല്‍ 13 മത്സരങ്ങളില്‍ നിന്നും 309 റണ്‍സാണ് ഫിഞ്ച് സ്‌കോര്‍ ചെയ്തത്. 53 ബോളില്‍ 88 റണ്‍സെന്ന ഫിഞ്ചിന്റെ ടോപ് സ്‌കോര്‍ പിറന്നതും 2014ല്‍ ആയിരുന്നു. 2015ല്‍ മുംബൈയിലേക്കെത്തിയ ഫിഞ്ചിന് പരിക്ക് വിനയായി. 2016ല്‍ ഐപിഎല്ലില്‍ പുതുമുഖക്കാരായി എത്തിയ ഗുജറാത്ത് ലയേണ്‍സായിരുന്നു ഫിഞ്ചിനെ സ്വന്തമാക്കിയത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com