ഡല്‍ഹിയെ വീഴ്ത്തി മഞ്ഞപ്പട വിജയവഴിയില്‍;  പുതിയ താരോദയമായി നേഗി 

പിന്നില്‍ നിന്നും പൊരുതിക്കയറി മുന്നേറിയ കേരള ബ്ലാസ്റ്റേഴ്‌സിന് ഡല്‍ഹിക്കെതിരെ വിജയം. ഡല്‍ഹിയെ ഒന്നിനെതിരെ രണ്ട് ഗോളിനാണ് ബ്ലാസ്‌റ്റേഴ്‌സ് പരാജയപ്പെടുത്തിയത്
ഡല്‍ഹിയെ വീഴ്ത്തി മഞ്ഞപ്പട വിജയവഴിയില്‍;  പുതിയ താരോദയമായി നേഗി 

കൊച്ചി: പിന്നില്‍ നിന്നും പൊരുതിക്കയറി മുന്നേറിയ കേരള ബ്ലാസ്റ്റേഴ്‌സിന് ഡല്‍ഹിക്കെതിരെ വിജയം. ഡല്‍ഹിയെ ഒന്നിനെതിരെ രണ്ട് ഗോളിനാണ് ബ്ലാസ്‌റ്റേഴ്‌സ് പരാജയപ്പെടുത്തിയത്. 75ആം മിനിറ്റില്‍ ഇയാം ഹ്യൂം നേടിയ പെനാല്‍റ്റി ഗോളാണ് കേരളത്തെ വിജയത്തിലെത്തിച്ചത്. ഒന്നാം പകുതിയില്‍ ഡല്‍ഹി ഒരു ഗോളിന് മുന്നിലായിരുന്നെങ്കിലും രണ്ടാം പകുതിയുടെ തുടക്കത്തില്‍ ദീപേന്ദ്ര നേഗി നേടിയ ഗോളിലൂടെ മത്സരം സമനിലയിലാക്കുകയായിരുന്നു. പിന്നീട് വിജയഗോളിനായി ഇരുടീമുകളും കിണഞ്ഞു ശ്രമിച്ചെങ്കിലും ഭാഗ്യം കേരളത്തിനൊപ്പം നില്‍ക്കുകയായിരുന്നു. വിജത്തോടെ പോയിന്റ് പട്ടികയില്‍ അഞ്ചാമത് എത്താനും കേരളത്തിനായി.

ആദ്യ പകുതിയില്‍ കാലു ഉച്ചെയുടെ പെനാല്‍റ്റിയിലൂടെയാണ് ഡല്‍ഹി ആദ്യ ഗോള്‍ നേടിയത്. മലയാളി താരം കെ. പ്രശാന്തിന്റെ പിഴവില്‍ ലഭിച്ച പെനല്‍റ്റിയിയാണ് കാലു ഗോളാക്കി മാറ്റിയത്. കേരള ബ്ലാസ്‌റ്റേഴ്‌സ് ഗോള്‍ പോസ്റ്റില്‍ നിരന്തരം തലവേദനകള്‍ സൃഷ്ടിച്ച കളിയാണ് ആദ്യ പകുതിയില്‍ ഡല്‍ഹി പുറത്തെടുത്തത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com