മാഞ്ചസ്റ്റര്‍ യുനൈറ്റഡിലേക്ക്‌ ചേക്കേറുന്നതിനെ കുറിച്ച് ക്രിസ്റ്റ്യാനോ പറയുന്നു, 41ാം വയസില്‍ വിരമിക്കുകയാണ് എന്റെ ലക്ഷ്യം

 41ാം വയസില്‍ വിരമിക്കുക എന്ന എന്റെ പ്ലാന്‍ പ്രാവര്‍ത്തികമാക്കാന്‍ ബുദ്ധിമുട്ടായിരിക്കും
മാഞ്ചസ്റ്റര്‍ യുനൈറ്റഡിലേക്ക്‌ ചേക്കേറുന്നതിനെ കുറിച്ച് ക്രിസ്റ്റ്യാനോ പറയുന്നു, 41ാം വയസില്‍ വിരമിക്കുകയാണ് എന്റെ ലക്ഷ്യം

ഞാന്‍ ഈ ക്ലബിനെ സ്‌നേഹിക്കുന്നു. റയല്‍ മാഡ്രിഡില്‍ തുടരാനാണ് ആഗ്രഹിക്കുന്നത്. മാഞ്ചസ്റ്റര്‍ യുനൈറ്റഡിലേക്ക് പോര്‍ച്ചുഗല്‍ സ്‌ട്രൈക്കര്‍ ചേക്കേറുമെന്ന രീതിയില്‍ വാര്‍ത്തകള്‍ പ്രചരിക്കുന്നതിന് ഇടയിലാണ് നിലപാട് വ്യക്തമാക്കി ക്രിസ്റ്റ്യാനോ മുന്നോട്ടു വന്നിരിക്കുന്നത്. 

റയലുമായുള്ള പ്രതിഫല ചര്‍ച്ചകളില്‍ അസ്വസ്ഥനായ ക്രിസ്റ്റ്യാനോ മാഞ്ചസ്റ്റര്‍ യുനൈറ്റഡിലേക്ക് മടങ്ങാന്‍ ഒരുങ്ങുന്നുവെന്ന റിപ്പോര്‍ട്ടുകള്‍ പ്രചരിച്ചിരുന്നു. മാഞ്ചസ്റ്ററിനെ കൂടാതെ പണം ചിലവാക്കുന്നതില്‍ മടിയില്ലാത്ത പിഎസ്ജിയും ക്രിസ്റ്റ്യാനോയെ ലക്ഷ്യമിടുന്നതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ ബെര്‍ണാബ്യുവില്‍ തുടരാനാണ് തനിക്ക് താത്പര്യമെന്ന് വ്യക്തമാക്കിയിരിക്കുകയാണ് ക്രിസ്റ്റ്യാനോ. 

2009 മുതല്‍ ഇവിടെയാണ് ഞാന്‍ കഴിയുന്നത്. ഇവിടുത്തെ കാലാവസ്ഥയേയും ആളുകളേയും ഞാന്‍ ഇഷ്ടപ്പെടുന്നതായും ക്രിസ്റ്റ്യാനോ പറയുന്നു. പോര്‍ച്ചുഗലുമായി അടുത്താണ് ഇവിടം. കാറില്‍ പോര്‍ച്ചുഗലില്‍ എത്താന്‍ സാധിക്കുന്ന വിധം അടുത്ത്. സ്‌പെയിന്‍ ഒരു മികച്ച രാജ്യമാണ്. ഞാന്‍ അതിനെ സ്‌നേഹിക്കുന്നു. ബൂട്ടഴിച്ചതിന് ശേഷം പരിശീലകന്റെ റോളിലേക്ക് തിരിയുമോ എന്ന ചോദ്യത്തിന്,  41ാം വയസില്‍ വിരമിക്കുക എന്ന എന്റെ പ്ലാന്‍ പ്രാവര്‍ത്തികമാക്കാന്‍ ബുദ്ധിമുട്ടായിരിക്കും. എന്നാല്‍ ഈ നിമിഷത്തില്‍ ജീവിക്കുക  എന്നത് മാത്രമേ നമുക്ക് ചെയ്യാനുള്ളുവെന്നും ക്രിസ്റ്റ്യാനോ പറയുന്നു. 

കോച്ചാവുക എന്നത് എന്റെ പദ്ധതികളില്‍ ഇല്ല. എന്നാല്‍ കാലം മുന്നോട്ടു പോകുംതോറും ആളുകളുടെ ചിന്തയിലും മാറ്റമുണ്ടാകും. എന്നാല്‍ ഈ നിമിഷം പരിശീലകന്റെ വേഷം സ്വീകരിക്കാന്‍ എനിക്ക് പദ്ധതിയില്ലെന്ന് ക്രിസ്റ്റ്യാനോ വ്യക്തമാക്കുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com