ഉനദ്കട്ടിനായി പണം വാരിയെറിഞ്ഞ് രാജസ്ഥാന്‍; ഇന്ത്യന്‍ താരത്തിന് ലഭിക്കുന്ന ഉയര്‍ന്ന തുക
By സമകാലിക മലയാളം ഡെസ്‌ക് | Published: 28th January 2018 11:20 AM |
Last Updated: 28th January 2018 11:20 AM | A+A A- |

ഐപിഎല്‍ പതിനൊന്നാം സീസണിനായുള്ള താരലേലത്തില്‍ ഇന്ത്യന്‍ താരത്തിന് ലഭിക്കുന്ന ഏറ്റവും ഉയര്‍ന്ന തുക സ്വന്തമാക്കി ഉനദ്കട്ട്. രാജസ്ഥാന്‍ റോയല്‍സാണ് കൂറ്റന്‍ തുക മുടക്കി ഉനദ്കട്ടിനെ സ്വന്തമാക്കിയത്.
ഒന്നരക്കോടിയായിരുന്നു ഉനദ്കട്ടിന്റെ അടിസ്ഥാന ലേല തുക. ഇടംകയ്യന്‍ സീമറായ ഉനദ്കട്ടിന് വേണ്ടി പഞ്ചാബും രാജസ്ഥാനും തമ്മിലായിരുന്നു കൊമ്പുകോര്‍ത്തത്. ഉനദ്കട്ടിന് പുറമെ കര്‍ണാടക ഓള്‍ റൗണ്ടറായ ഗൗതം കൃഷ്ണപ്പയേയും രാജസ്ഥാന്‍ ടീമിലെത്തിച്ചിട്ടുണ്ട്.
6.20 കോടി രൂപയ്ക്കാണ് ഗൗതം രാജസ്ഥാനിലേക്കെത്തുന്നത്. 20 ലക്ഷം രൂപയായിരുന്നു ഗൗതമിന്റെ അടിസ്ഥാന ലേലത്തുക. കഴിഞ്ഞ സീസണില്‍ 2 കോടി രൂപയ്ക്ക് മുംബൈ ഇന്ത്യന്‍സായിരുന്നു ഗൗതമിനെ സ്വന്തമാക്കിയത്.