നേഗിയ്ക്ക് സമയം കൊടുക്കൂ, അവന്‍ ഐഎസ്എല്ലിലെ മുന്‍നിര താരമാകുമെന്ന് ഹ്യൂം
By സമകാലിക മലയാളം ഡെസ്‌ക് | Published: 28th January 2018 11:09 AM |
Last Updated: 28th January 2018 11:09 AM | A+A A- |
പ്ലേ ഓഫ് സാധ്യതകള്‍ നിലനിര്‍ത്താന്‍ അനിവാര്യമായിരുന്ന ജയം തേടിയിറങ്ങിയ മഞ്ഞപ്പടയ്ക്ക് അപ്രതീക്ഷിതമായി ലഭിച്ച ഊര്‍ജമായിരുന്നു നേഗിയെന്ന അണ്ടര്‍ 17 മുന്‍ ഇന്ത്യന്‍ നായകന്‍. ഫ്രീകിക്ക് ഗോളാക്കിയും, ഡ്രിബിള്‍ ചെയ്ത് ബോക്‌സിനുള്ളിലേക്ക് കയറാന്‍ ശ്രമിച്ച് നേടിത്തന്ന പെനാല്‍റ്റിയും മഞ്ഞപ്പടയുടെ ആരാധകര്‍ക്ക് നല്‍കിയത് പുത്തനുണര്‍വായിരുന്നു.
ബ്ലാസ്റ്റേഴ്‌സിന്റെ പുതിയ താരത്തെ ആരാധകര്‍ ചുമലിലേറ്റി ആഘോഷമാക്കുമ്പോള്‍ നേഗിയ്ക്ക് അഭിനന്ദനവുമായി എത്തുകയാണ് സഹതാരം ഇയാന്‍ ഹ്യും. പതിനെട്ടുകാരനായ ദീപേന്ദ്ര സിങ് നേഗി ഐഎസ്എല്ലിലെ മുന്‍ നിര താരമായി ഉയരുമെന്നാണ് ഹ്യൂം പറയുന്നത്.
അവന് വേണ്ട സമയം അനുവദിക്കുക എന്നത് മാത്രമാണ് നമ്മള്‍ ചെയ്യേണ്ടതെന്നും ഹ്യൂം ചൂണ്ടിക്കാട്ടുന്നു. രണ്ടാം പകുതിയില്‍ ഒരു ഗോളിന് പിന്നില്‍ നില്‍ക്കുമ്പോഴായിരുന്നു ഡേവിഡ് ജെയിംസ് നേഗിയെ പകരക്കാരനായി ഇറക്കുന്നത്. പ്രതീക്ഷയ്‌ക്കൊത്ത് ഉയര്‍ന്ന നേഗി രണ്ടാം പകുതിയുടെ തുടക്കത്തില്‍ തന്നെ ബ്ലാസ്റ്റേഴ്‌സിനായി വല കുലുക്കുകയായിരുന്നു.
ആദ്യമത്സരത്തില്‍ തന്നെ ഗോളടിച്ചത് മികച്ച അനുഭവമായിരുന്നു എന്നാണ് കളിക്ക് ശേഷം നേഗിയുടെ പ്രതികരണം. ബ്ലാസ്റ്റേഴ്‌സിന്റേത് പോലൊരു മാനേജ്‌മെന്റിനും, കളിക്കാര്‍ക്കുംസ ആരാധകര്‍ക്കൊപ്പവുമെല്ലാം കളിക്കുക എന്നത് സ്വപ്‌ന തുല്യമാണെന്നും നേഗി പറഞ്ഞിരുന്നു.