ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ കിരീടമുയര്‍ത്തി സ്വന്തമാക്കിയ ഗ്രാൻഡ് സ്ലാമുകളുടെ എണ്ണം ഇരുപതിലേക്കെത്തിച്ച് ടെന്നീസ് കോര്‍ട്ടിലെ ഫിനിക്‌സ് പക്ഷി. 30 ഫൈനലുകളില്‍ ഇറങ്ങിയ റോജര്‍ ഫെഡറര്‍ എന്ന സ്വിസ് ഇതിഹാസം 20 തവണയും മടങ്ങിയത് കിരീടവുമായിട്ടാണ്.
ആറാം തവണയാണ് ഫെഡറര്‍ ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ കിരീടത്തില്‍ മുത്തമിടുന്നത്. ആറാം സീഡായ മാരിന്‍ ചിലിച്ചിനെയാണ് അഞ്ച് സെറ്റുകള്‍ നീണ്ട പോരാട്ടത്തിനൊടുവില്‍ ഫെഡറര്‍ തോല്‍പ്പിച്ചത്. സ്‌കോര്‍ 2-6, 7-6, 3-6, 6-3, 1-6.
കട്ടക്കയ്ക്ക് നിന്ന മാരിന്‍ ചിലച്ച് ആദ്യ സെറ്റ് നഷ്ടപ്പെടുത്തിയാണ് തുടങ്ങിയതെങ്കിലും രണ്ടാം സെറ്റില്‍ ഫെഡററെ ടൈ ബ്രേക്കില്‍ കുടുക്കി സെറ്റ് പോയിന്റ് സ്വന്തമാക്കി. മൂന്നാം സെറ്റില്‍ ഫെഡറര്‍ ആധിപത്യം പുലര്‍ത്തിയെങ്കിലും നാലാം സെറ്റ് ചിലിച്ച് നേടി. എന്നാല്‍ അഞ്ചാം സെറ്റില്‍ ചിലിച്ചിന് സാധ്യതകളൊന്നും നല്‍കാതെയായിരുന്നു ഫെഡററുടെ കോര്‍ട്ടിലെ പറന്നുയരല്‍. ഇരുപതിലേക്കെത്തിച്ച് ടെന്നീസ് കോര്‍ട്ടിലെ ഫിനിക്‌സ് പക്ഷി
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ