ഒടുവില്‍ ഗെയ്‌ലിനെ ടീമിലെത്തിച്ച് പഞ്ചാബ്, മുരളി വിജയ് ചെന്നൈയില്‍

ക്രിസ് ഗെയ്‌ലിനെ കൂടാതെ ലസിത് മലിംഗയേയും ലേലത്തില്‍ സ്വന്തമാക്കാന്‍ ടീമുകള്‍ തയ്യാറായില്ല
ഒടുവില്‍ ഗെയ്‌ലിനെ ടീമിലെത്തിച്ച് പഞ്ചാബ്, മുരളി വിജയ് ചെന്നൈയില്‍

കുട്ടിക്രിക്കറ്റിന്റെ പതിനൊന്നാം സീസണിലേക്കുള്ള ലേലത്തിന്റെ രണ്ടാം ദിനം ക്രിസ് ഗെയ്‌ലിനെ ടീമിലെത്തിച്ച് കിങ്‌സ് ഇലവന്‍ പഞ്ചാബ്. കഴിഞ്ഞ സീസണ്‍ വരെ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിന്റെ ഭാഗമായിരുന്ന ഗെയ്‌ലിനെ ഈ സീസണില്‍ സ്വന്തമാക്കാന്‍ ബാംഗ്ലൂര്‍ ഉള്‍പ്പെടെയുള്ള ഒരു ഫ്രാഞ്ചൈസിയും ആദ്യം തയ്യാറായിരുന്നില്ല. 

അതിനിടെ ഇന്ത്യന്‍ ടെസ്റ്റ് താരം മുരളി വിജയയിലെ ചെന്നൈ സൂപ്പര്‍ കിങ്‌സ് ടീമിലെടുത്തു. ഐപിഎല്‍ ലേലത്തിന്റെ ആദ്യ ദിനം മുരളി വിജയ്ക്കായി ഒരു ടീമും മുന്നോട്ടു വന്നിരുന്നില്ല. രണ്ട് കോടി രൂപയ്ക്കാണ് മുരളി ചെന്നൈയിലെത്തുന്നത്. ഇഷാന്ത് ശര്‍മയെ കൂടാതെ ലസിത് മലിംഗയേയും ലേലത്തില്‍ സ്വന്തമാക്കാന്‍ ടീമുകള്‍ തയ്യാറായില്ല. 

മാര്‍ട്ടിന്‍ ഗുപ്തില്‍, ഇന്ത്യന്‍ മുന്‍ താരം പ്രഗ്യാന്‍ ഓജ, ഡെയ്ല്‍ സ്റ്റെയിന്‍, നഥാന്‍ ലിയോണ്‍ എന്നിവരും ഐപിഎല്ലിന്റെ പതിനൊന്നാം പതിപ്പിലുണ്ടാവില്ല. എന്നാല്‍ യുവ താരങ്ങള്‍ക്കായി ടീമുകള്‍ കൊമ്പുകോര്‍ക്കുന്നതായിരുന്നു ഐപിഎല്‍ ലേലത്തില്‍ കണ്ടത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com