നെയ്മര്‍ പോയത് നന്നായെന്ന് മെസി; നെയ്മര്‍ പോയതിന് ശേഷം ബാഴ്‌സ സ്ഥിരതയുള്ള ടീമായി

നെയ്മറിന്റെ പോക്കിന് ശേഷം ഞങ്ങളുടെ കളി രീതി തന്നെ മാറി. ആക്രമണത്തില്‍ ഞങ്ങള്‍ക്ക് പോരായ്മകള്‍ ആ സമയം ഉണ്ടായി
നെയ്മര്‍ പോയത് നന്നായെന്ന് മെസി; നെയ്മര്‍ പോയതിന് ശേഷം ബാഴ്‌സ സ്ഥിരതയുള്ള ടീമായി

നെയ്മറിന്റെ പോക്കിന് ശേഷം ബാഴ്‌സ ആടിയുലഞ്ഞുവെന്ന വാദങ്ങളെ തള്ളി മെസി. നെയ്മര്‍ ക്ലബ് വിട്ടത് ബാഴ്‌സയ്ക്ക് ഗുണമേ വരുത്തിയിട്ടുള്ളുവെന്നാണ് മെസി പറയുന്നത്. 

മെസി, സുവാരസ്‌, നെയ്മര്‍ ത്രയം അപരാജിതമായി മുന്നേറുന്നതിന് ഇടയിലായിരുന്നു നെയ്മറിന്റെ പിഎസ്ജിയിലേക്കുള്ള ചേക്കേറല്‍. എന്നാല്‍ നെയ്മറിന്റെ പോക്കിന് ശേഷം ബാഴ്‌സ കൂടുതല്‍ സ്ഥിരതയുള്ള ടീമായി മാറിയെന്നാണ് മെസിയുടെ വിലയിരുത്തല്‍. ലാലീഗ പോയിന്റ് ടേബിളിലെ മുന്നേറ്റവും ഇതിന് തെളിവായി മെസി ചൂണ്ടിക്കാണിക്കുന്നുണ്ട്. 

എംഎസ്എന്‍ ത്രയം ലോക ഫുട്‌ബോളിനെ അടക്കി വാഴുമ്പോഴായിരുന്നു രണ്ട് ലാലിഗ കിരീടവും, ചാമ്പ്യന്‍ ട്രോഫി ജയവുമെല്ലാം ബാഴ്‌സയ്ക്ക് സ്വന്തമായത്. എന്നാല്‍ നെയ്മറിന്റെ പോക്കിന് ശേഷം ഞങ്ങളുടെ കളി രീതി തന്നെ മാറി. ആക്രമണത്തില്‍ ഞങ്ങള്‍ക്ക് പോരായ്മകള്‍ ആ സമയം ഉണ്ടായി. പക്ഷേ അതിലൂടെ ഞങ്ങളുടെ പ്രതിരോധം ശക്തിപ്പെടുകയായിരുന്നുവെന്നും മെസി വെളിപ്പെടുത്തുന്നു. 

നിലവില്‍ മാഞ്ചസ്റ്റര്‍ സിറ്റിയാണ് ലോക ഫുട്‌ബോളിലെ ഏറ്റവും ശക്തരെന്നും മെസി പറയുന്നു. മാഞ്ചസ്റ്റര്‍ സിറ്റിക്കൊപ്പം പിഎസ്ജിയേയും ഏറ്റവും മികച്ച ടീമിന്റെ കൂട്ടത്തിലേക്ക് മെസി താരതമ്യപ്പെടുത്തുന്നുണ്ട്. 

റയല്‍ മാഡ്രിഡിനെ എഴുതിത്തള്ളാന്‍ ഞാന്‍ തയ്യാറല്ല. അനുഭവ സമ്പത്തും, ക്വാളിറ്റിയും കൊണ്ട് നിറഞ്ഞ ക്ലബാണ് റയല്‍. പിന്നെയുള്ള മികച്ച ടീം അവസാന ശ്വാസം വരെ പോരാടുന്ന ബയേണ്‍ ആണ്. എന്നാല്‍ നിലവില്‍ സിറ്റിയും, പിഎസ്ജിയുമാണ് നിലവില്‍ ലോകത്തിലെ ഏറ്റവും മികച്ച ക്ലബുകളെന്ന് മെസി പറയുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com