അങ്ങിനെ ഒരു രീതിയില്‍ ധോനിയെ ടീമില്‍ നിന്നും പുറത്താക്കാന്‍ ശ്രമിക്കരുത്; ധോനിയുടെ പകരക്കാരനാവുന്നതിനെ കുറിച്ച് സഞ്ജു

ധോനിയുടെ കൂടെ സ്ലിപ്പില്‍ ഫീല്‍ഡ് ചെയ്യുന്നതും, ഫീല്‍ഡ് സെറ്റ് ചെയ്യുമ്പോള്‍ എന്നെ അങ്ങോട്ടും ഇങ്ങോട്ടുമെല്ലാം മാറ്റുന്നതുമെല്ലാം ഞാന്‍ സ്വപ്‌നത്തില്‍ കാണാറുണ്ട്
അങ്ങിനെ ഒരു രീതിയില്‍ ധോനിയെ ടീമില്‍ നിന്നും പുറത്താക്കാന്‍ ശ്രമിക്കരുത്; ധോനിയുടെ പകരക്കാരനാവുന്നതിനെ കുറിച്ച് സഞ്ജു

ധോനിയുടെ പകരക്കാരനാവാന്‍ ഒരിക്കലും തനിക്ക് സാധിക്കില്ലെന്ന് സഞ്ജു സാംസണ്‍. ധോനിയുടെ പകരക്കാരനായി ഇന്ത്യന്‍ ടീമിലേക്ക് എത്തുമോ എന്ന ചോദ്യത്തിനായിരുന്നു ഒരിക്കലും ധോനിയെ പോലൊരു മഹാനായ താരത്തിന് പകരമാകാന്‍ തനിക്ക് സാധിക്കില്ലെന്ന് സഞ്ജു പറഞ്ഞത്. 

ധോനിക്ക് പകരമായി ടീമിലേക്ക് എത്തുമെന്ന് സ്വപ്‌നത്തില്‍ പോലും ഞാന്‍ വിചാരച്ചിട്ടില്ല. ഇന്ത്യന്‍ ക്രിക്കറ്റിന്റെ ഹീറോയെ അങ്ങിനെ ഒരു രീതിയില്‍ ടീമില്‍ നിന്ന് പുറത്താക്കാന്‍ ശ്രമിക്കരുത്. ധോനിയെ അദ്ദേഹത്തിന്റെ ഇഷ്ടത്തിന് വിടുകയാണ് ചെയ്യേണ്ടത്. അങ്ങിനെ വിട്ടിരിക്കുന്നു എന്നാണ് ഞാന്‍ വിശ്വസിക്കുന്നതെന്നും മീഡിയ വണ്ണിന് നല്‍കിയ അഭിമുഖത്തില്‍ സഞ്ജു പറയുന്നു. 

ധോനിയുടെ കളിക്കുക എന്നത് സ്വപ്‌നമാണ്. ധോനിയുടെ കൂടെ സ്ലിപ്പില്‍ ഫീല്‍ഡ് ചെയ്യുന്നതും, ഫീല്‍ഡ് സെറ്റ് ചെയ്യുമ്പോള്‍ എന്നെ അങ്ങോട്ടും ഇങ്ങോട്ടുമെല്ലാം മാറ്റുന്നതുമെല്ലാം ഞാന്‍ സ്വപ്‌നത്തില്‍ കാണാറുണ്ട്. ധോനിയുടെ കൂടെ കളിക്കുക എന്നതാണ് ഏറ്റവും വലിയ ആഗ്രഹമെന്നും രാജസ്ഥാന്‍ റോയല്‍സ് താരം സഞ്ജു തുറന്നു പറയുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com