അഫ്ഗാനിസ്ഥാന്റെ കുതിപ്പിന് തടയിട്ട് ഓസീസ് അണ്ടര്‍ 19 ലോക കപ്പ് ഫൈനലില്‍

ഓസിസിന്റെ ജോനോ മെര്‍ലോവിന്റെ ബൗളിങ്ങാണ് അഫ്ഗാന്‍ ബാറ്റിങ് നിരയെ തകര്‍ത്തത്
അഫ്ഗാനിസ്ഥാന്റെ കുതിപ്പിന് തടയിട്ട് ഓസീസ് അണ്ടര്‍ 19 ലോക കപ്പ് ഫൈനലില്‍

കിരീടത്തിലേക്കുള്ള അഫ്ഗാനിസ്ഥാന്റെ കുതിപ്പ് അവസാനിപ്പിച്ച് ഓസ്‌ട്രേലിയ. അണ്ടര്‍ 19 ലോക കപ്പ് സെമി ഫൈനലില്‍ ആറ് വിക്കറ്റിന് തോല്‍പ്പിച്ചാണ് അഫ്ഗാന്റെ അട്ടിമറി മോഹങ്ങളെ ഓസ്‌ട്രേലിയ കടപുഴക്കിയെറിഞ്ഞത്. 

ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത അഫ്ഗാനിസ്ഥാനെ 48 ഓവറില്‍ 181 റണ്‍സില്‍ ഒതുക്കിയ ഓസീസ് 37.3 ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ വിജയം കണ്ടു. 80 റണ്‍സ് നേടിയ ഇക്രാം അലി ഖില്ലായിരുന്നു അഫ്ഗാനിസ്ഥാന്‍ സ്‌കോര്‍ 181ലേക്കെത്തിച്ചത്. ഓസിസിന്റെ ജോനോ മെര്‍ലോവിന്റെ ബൗളിങ്ങാണ് അഫ്ഗാന്‍ ബാറ്റിങ് നിരയെ തകര്‍ത്തത്. പത്ത് ഓവറില്‍ 24 റണ്‍സ് വഴങ്ങി നാല് വിക്കറ്റാണ് ജോനോ പിഴുതത്.

മറുപടി ബാറ്റിങ്ങിനിറങ്ങിയ ഓസീസിന് ഓപ്പണര്‍ മാക് ബൈറന്റിനെ തുടക്കത്തിലെ നഷ്ടമായെങ്കിലും ഒരറ്റത്ത് ഉറച്ചു നിന്ന ജാക്ക് എഡ്വേഡ്‌സ് ഓസീസ് ജയത്തിന് അടിത്തറ പാകുകയായിരുന്നു. 65 ബോളില്‍ 72 റണ്‍സാണ് ജാക്ക് അടിച്ചെടുത്തത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com