മഞ്ഞപ്പടയ്ക്ക് കരുത്തേകാന്‍ മലാഗാ സിറ്റി അക്കാദമി താരം സൗരവ് വരുന്നു

മലാഗാ സിറ്റി അക്കാദമിയില്‍ പരിശീലനം ലഭിച്ച സൗരവ് ഗോപാലകൃഷ്ണനാണ് ട്രയല്‍സിനായി  ബ്ലാസ്‌റ്റേഴ്‌സിലേക്ക് വരുന്നത്
മഞ്ഞപ്പടയ്ക്ക് കരുത്തേകാന്‍ മലാഗാ സിറ്റി അക്കാദമി താരം സൗരവ് വരുന്നു

കൊച്ചി: മഞ്ഞപ്പടയ്ക്ക് കരുത്തേകാന്‍ സ്‌പെയിനിലെ മലാഗാ സിറ്റിയില്‍ നിന്നും പരിശീലനം നേടിയ സൗരവ് കൂടി എത്തുന്നു. മലാഗാ സിറ്റി അക്കാദമിയില്‍ പരിശീലനം ലഭിച്ച സൗരവ് ഗോപാലകൃഷ്ണനാണ് മഞ്ഞപ്പടയ്‌ക്കൊപ്പം ചേരാന്‍ തയ്യാറെടുക്കുന്നത്. ഇപ്പോള്‍ സി ഡി അല്‍ മുനേകര്‍ സിറ്റി ക്ലബിന്റെ സീനിയര്‍ ടീമില്‍ കളിക്കുന്ന സൗരവ്, ട്രയല്‍സിനായാണ് ബ്ലാസ്‌റ്റേഴ്‌സിലേക്ക് വരുന്നത്. കേരള ബ്ലാസ്‌റ്റേഴ്‌സിനൊപ്പം സീസണ്‍ അവസാനം വരെ സൗരവ് ഉണ്ടാകുമെന്നാണ് റിപ്പോര്‍ട്ട്. 

സെന്റര്‍ ബാക്കായി കളിക്കുന്ന ഇരുപതുകാരനായ സൗരവ്, സീനിയര്‍ ക്ലബിനായി ഇതുവരെ അഞ്ച് മത്സരങ്ങള്‍ കളിച്ചിട്ടുണ്ട്. ഈ ആഴ്ച അവസാനത്തോടെ സൗരവ് ബ്ലാസ്‌റ്റേഴ്‌സിനൊപ്പം ചേരും. ട്രയല്‍സിനുശേഷമാകും സൗരവുമായി ബ്ലാസ്‌റ്റേഴ്‌സ് മാനേജ്‌മെന്റ് കരാറിലേര്‍പ്പെടുമോ എന്ന കാര്യത്തില്‍ തീരുമാനമാകുക. 

നേരത്തെ ടീം വിട്ട ഡച്ച് താരം മാര്‍ക് സിഫ്‌നിയോസിന് പകരം, ഐസ്‌ലന്‍ഡ് താരം ഗുഡ്‌ജോണ്‍ ബാഡ്വില്‍സണെ മാനേജ്‌മെന്റ് മഞ്ഞപ്പടയിലെത്തിച്ചിരുന്നു. ഡല്‍ഹിക്കെതിരായ മല്‍സര വിജയത്തോടെ, ശേഷിക്കുന്ന മല്‍സരങ്ങള്‍ വിജയിച്ചാല്‍ സെമിയില്‍ കടക്കാമെന്ന സാധ്യത ബ്ലാസ്‌റ്റേഴ്‌സ് നിലനിര്‍ത്തിയിട്ടുണ്ട്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com