അടുത്ത വര്‍ഷവും മെല്‍ബണിലേക്ക് ഞാന്‍ എത്തും, ചാമ്പ്യനാവാന്‍;  ഫെഡറര്‍ പിന്നോട്ടില്ല

പ്രായവും പ്രതികൂലമായെത്തുന്ന മറ്റ് ഘടകങ്ങള്‍ക്കും തന്റെ മുന്നില്‍ മുട്ടുമടക്കേണ്ടി വരുമെന്ന് വീണ്ടും പ്രഖ്യാപിക്കുകയാണ് സ്വിസ് ഇതിഹാസം
അടുത്ത വര്‍ഷവും മെല്‍ബണിലേക്ക് ഞാന്‍ എത്തും, ചാമ്പ്യനാവാന്‍;  ഫെഡറര്‍ പിന്നോട്ടില്ല

ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ കിരീടവും കയ്യിലാക്കി നാട്ടിലേക്ക് മടങ്ങുന്നതിന് മുന്‍പ് റോജര്‍ ഫെഡറര്‍ പറഞ്ഞു, ഞാന്‍ അടുത്ത വര്‍ഷവും വരും, ജയിക്കാനായി...പ്രായവും പ്രതികൂലമായെത്തുന്ന മറ്റ് ഘടകങ്ങള്‍ക്കും തന്റെ മുന്നില്‍ മുട്ടുമടക്കേണ്ടി വരുമെന്ന് വീണ്ടും പ്രഖ്യാപിക്കുകയാണ് സ്വിസ് ഇതിഹാസം. 

എപ്പോഴാണ് എന്നതാണ് വിഷയം. കഴിയുമോ എന്നതല്ല. അടുത്ത വര്‍ഷം മെല്‍ബണിലേക്ക് തിരിച്ചുവരാന്‍ സാധിക്കുമെന്നും ജയിക്കാന്‍ കഴിയുമെന്നുമാണ് ഞാന്‍ പ്രതീക്ഷിക്കുന്നത്. എന്റെ സാധ്യതകളുടെ കാര്യത്തില്‍ റിലാക്‌സ്ഡായി ഇരിക്കുകയാണ് നല്ലത്. എന്റെ ടൂറിലെ അവസാന വര്‍ഷങ്ങളാകുമ്പോള്‍ ഇനിയുള്ള എന്റെ സാധ്യതകളെ കുറിച്ച് ചിന്തിച്ച് തല പുകയ്ക്കുന്നതല്ല നല്ലതെന്നും ഫെഡറര്‍ പറയുന്നു. 

20 ഗ്രാന്‍ഡ്സ്ലാം സ്വന്തമാക്കാന്‍ സാധിക്കുമെന്ന് ഞാന്‍ കരുതിയിരുന്നില്ല. ഞാന്‍ അത് ലക്ഷ്യം വയ്ക്കുകയോ, അതിനെ കുറിച്ച് ചിന്തിക്കുക പോലുമോ ചെയ്തിട്ടില്ല. 20ല്‍ എത്തി നില്‍ക്കുന്നതില്‍ ഞാന്‍ സന്തുഷ്ടനാണ്.

മാരിന്‍ ചിലിച്ചിനെ അഞ്ച് സെറ്റുകള്‍ നീണ്ട പോരാട്ടത്തിനൊടുവില്‍ തോല്‍പ്പിച്ചായിരുന്നു ഫെഡറര്‍ വീണ്ടും ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ ചാമ്പ്യനായത്. 2017ല്‍ റാഫേല്‍ നദാലിനെ തോല്‍പ്പിച്ച് ഫിനിക്‌സ് പക്ഷിയായി ഉയര്‍ന്ന ഫെഡറര്‍ 2019ലും മെല്‍ബണിലേക്ക് വരുമെന്ന് പ്രഖ്യാപിക്കുമ്പോള്‍ കോര്‍ട്ടില്‍ ഇനിയും വസന്തം വിരിയുമെന്ന് ആരാധകര്‍ക്കറിയാം.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com