ധോനിയില്ലാതെ ചെന്നൈ ഇല്ലേ? ധോനിക്ക് പകരം 2008ല്‍ ചെന്നൈ ലക്ഷ്യം വെച്ചത് സെവാഗിനെ, ശ്രീനിവാസന്റെ എതിര്‍പ്പിനെ തുടര്‍ന്ന്‌

സെവാഗിനെ പകരം ജാര്‍ഖണ്ഡ് ബാറ്റ്‌സ്മാനെ ടീമിലെത്തിക്കുന്നതിനെ കുറിച്ച് ശ്രീനിവാസനെ ബോധ്യപ്പെടുത്താന്‍ തനിക്ക് ഒരുപാട് ശ്രമിക്കേണ്ടി വന്നതായി ചന്ദ്രശേഖര്‍ പറയുന്നു
ധോനിയില്ലാതെ ചെന്നൈ ഇല്ലേ? ധോനിക്ക് പകരം 2008ല്‍ ചെന്നൈ ലക്ഷ്യം വെച്ചത് സെവാഗിനെ, ശ്രീനിവാസന്റെ എതിര്‍പ്പിനെ തുടര്‍ന്ന്‌

ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ പര്യായ പദമാണ് മഹേന്ദ്ര സിങ് ധോനി എന്നാകും ആരാധകര്‍ പറയുക. രണ്ട് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം തിരിച്ചെത്തിയപ്പോള്‍ ധോനിയെ ലേലത്തിന് മുന്‍പ് തന്നെ ധോനിയെ ടീമിലെടുത്തായിരുന്നു ചെന്നൈയുടെ ദത്തുപുത്രനോട് അവര്‍ സ്‌നേഹം പ്രകടിപ്പിച്ചത്. 

എന്നാല്‍ ഐപിഎല്ലിന്റെ ആദ്യ സീസണ്‍ തുടങ്ങുന്ന സമയത്ത് കാര്യങ്ങള്‍ ഇങ്ങനെയൊന്നുമല്ലായിരുന്നു. ചെന്നൈ സൂപ്പര്‍ കിങ്‌സിലേക്ക് ധോനിയെ എത്തിക്കാനായിരുന്നില്ല ടീമിന്റെ സഹ ഉടമയായിരുന്ന മുന്‍ ബിസിസിഐ പ്രസിഡന്റ് എന്‍.ശ്രീനിവാസന് താത്പര്യം. 

ധോനിക്ക് പകരം വിരേന്ദര്‍ സെവാഗിനെ ചെന്നൈയിലെത്തിക്കാനായിരുന്നു ശ്രീനിവാസന്റെ ശ്രമങ്ങള്‍. സ്‌പോര്‍ട്‌സ്‌കീഡയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ 2008ല്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ മുഖ്യ സെലക്ടറായിരുന്ന വി.ബി.ചന്ദ്രശേഖരാണ് വെളിപ്പെടുത്തലുമായി എത്തിയത്. സെവാഗിനെ പകരം ജാര്‍ഖണ്ഡ് ബാറ്റ്‌സ്മാനെ ടീമിലെത്തിക്കുന്നതിനെ കുറിച്ച് ശ്രീനിവാസനെ ബോധ്യപ്പെടുത്താന്‍ തനിക്ക് ഒരുപാട് ശ്രമിക്കേണ്ടി വന്നതായി ചന്ദ്രശേഖര്‍ പറയുന്നു. 

2008ലെ ലേലത്തിന് മുന്‍പ് ശ്രീനിവാസന്‍ എന്നോട് ചോദിച്ചു, ആരെയാണ് നിങ്ങള്‍ തെരഞ്ഞെടുക്കാന്‍ പോകുന്നതെന്ന്. ധോനി എന്നായിരുന്നു എന്റെ മറുപടി. എന്തുകൊണ്ട് സെവാഗ് ആയിക്കൂട എന്ന മറുചോദ്യമാണ് ശ്രീനിവാസന്‍ ഉന്നയിച്ചതെന്ന് അദ്ദേഹം പറയുന്നു. 

ധോനി നായകനാണ്, വിക്കറ്റ് കീപ്പറാണ്, ബാറ്റ്‌സ്മാനാണ്. ധോനിക്ക് സാധിക്കുന്നത് പോലെ ഏത് നിമിഷവും കളിയുടെ ഗതി തിരിക്കാനും, ഗ്യാലറിയില്‍ കാണികളെ സ്വാധീനിക്കാനും സെവാഗിന് സാധിക്കുമെന്ന് തോന്നുന്നില്ല എന്ന് ഞാന്‍ അദ്ദേഹത്തെ ധരിപ്പിച്ചു. എന്നാല്‍ സെവാഗിനൊപ്പമാണ് ഞാനെന്നായിരുന്നു ശ്രീനിവാസന്റെ മറുപടി. 

പക്ഷേ പിറ്റേ ദിവസം രാവിലെയെത്തി ധോനിക്കായി മുന്നോട്ടു പോകു എന്നായിരുന്നു ശ്രീനിവാസന്‍ പറഞ്ഞതെന്നും ചന്ദ്രശേഖര്‍ പറയുന്നു. 1.5 മില്യണായിരുന്നു ധോനിക്കായി ഞങ്ങള്‍ വകയിരുത്തിയിരുന്നത്. എന്നാല്‍ 1.8 മില്യണിന് ധോനിയെ മറ്റ് ടീം സ്വന്തമാക്കുമെന്ന വാര്‍ത്ത പരന്നു. ഇതില്‍ ശ്രീനിവാസന്‍ അസ്വസ്ഥനാവുകയും ധോനിയെ ചെന്നൈയ്ക്ക് തന്നെ ലഭിക്കണമെന്ന വാശിയിലേക്ക് അദ്ദേഹം എത്തുകയും ചെയ്തതായി ചന്ദ്രശേഖര്‍ വെളിപ്പെടുത്തുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com