റെക്കോര്‍ഡുകളെ കുറിച്ച് ഓര്‍ത്തിരിക്കുകയല്ല; കവാനിക്ക് പെനാല്‍റ്റി നല്‍കാതിരുന്നത് എന്തുകൊണ്ടെന്ന് നെയ്മര്‍ പറയുന്നു

തിരുമാനമെടുത്തത് കോച്ചാണ്. ഞാന്‍ ആ ഉത്തരവാദിത്വം നിറവേറ്റുക മാത്രമാണ് ചെയ്തത്
റെക്കോര്‍ഡുകളെ കുറിച്ച് ഓര്‍ത്തിരിക്കുകയല്ല; കവാനിക്ക് പെനാല്‍റ്റി നല്‍കാതിരുന്നത് എന്തുകൊണ്ടെന്ന് നെയ്മര്‍ പറയുന്നു

മെസിയുടെ നിഴലില്‍ നിന്നും പുറത്തുവരുന്നതിന് വേണ്ടിയായിരുന്നു നെയ്മറുടെ പിഎസ്ജി പ്രവേശനം എന്നായിരുന്നു പരക്കെ വിലയിരുത്തപ്പെട്ടിരുന്നത്. പിഎസ്ജിയില്‍ കവാനിക്ക് കീഴില്‍ കളിക്കേണ്ടി വരുമെന്ന് പറഞ്ഞായിരുന്നു ബാഴ്‌സ ഫാന്‍സ് ട്രാന്‍സ്ഫറിന് ശേഷം നെയ്മറെ പരിഹസിച്ചത്. 

ആരാധകരുടെ കണക്കു കൂട്ടലുകള്‍ പോലെ തന്നെ പിഎസ്ജിയിലെത്തി ദിവസങ്ങള്‍ പിന്നിടും മുന്‍പ് തന്നെ നെയ്മര്‍ കവാനി പോര് വാര്‍ത്തകളില്‍ നിറഞ്ഞു. കഴിഞ്ഞ സെപ്തംബറില്‍ പെനാല്‍റ്റിയെ ചൊല്ലി നെയ്മറും കവാനിയും കൊമ്പുകോര്‍ത്തതിന് ശേഷം പിഎസ്ജിയില്‍ നെയ്മര്‍ അധിക നാള്‍ തുടരാന്‍ സാധ്യതയില്ലെന്ന വിലയിരുത്തലുകളായിരുന്നു ഉയര്‍ന്നത്. 

മാസങ്ങള്‍ക്കിപ്പുറം, ക്ലബിനായി ഏറ്റവും കൂടുതല്‍ ഗോളുകള്‍ നേടിയ താരമെന്ന റെക്കോര്‍ഡ് സ്വന്തമാക്കാന്‍ ഒരു ഗോള്‍ മാത്രം അകലെ നില്‍ക്കുമ്പോള്‍ പെനാല്‍റ്റി എടുക്കാന്‍ നെയ്മര്‍ കവാനിയെ അനുവദിക്കാതിരുന്നതായിരുന്നു ഫുട്‌ബോള്‍ ലോകത്തെ ഞെട്ടിച്ചത്. 

ഡിജോണിനെതിരെ ഏഴ് ഗോളുകള്‍ക്ക് മുന്നില്‍ നില്‍ക്കുമ്പോഴായിരുന്നു അത്. എന്നാല്‍ അന്ന് യഥാര്‍ഥത്തില്‍ നടന്നതെന്താണെന്ന് വെളിപ്പെടുത്തുകയാണ് നെയ്മര്‍. കവാനിയുടെ റെക്കോര്‍ഡിനെ കുറിച്ച് അറിയില്ലായിരുന്നു എന്നാണ് നെയ്മര്‍ പറയുന്നത്. പെനാല്‍റ്റിയെടുക്കാന്‍ കോച്ചാണ് എന്നെ ചുമതലപ്പെടുത്തിയത്. 

ഡ്രസിങ് റൂമില്‍ തീരുമാനിച്ച കാര്യങ്ങളെല്ലാം ടീമിലെ എല്ലാ കളിക്കാര്‍ക്കും അറിയാം. തിരുമാനമെടുത്തത് കോച്ചാണ്. ഞാന്‍ ആ ഉത്തരവാദിത്വം നിറവേറ്റുക മാത്രമാണ് ചെയ്തത്. ടീം അംഗങ്ങളുടെ കാര്യത്തില്‍ ഞാന്‍ സന്തുഷ്ടനാണ്. ചരിത്രമെഴുതാനും, മികച്ച കളി പുറത്തെടുക്കാനും, ഒരുപാട് ഗോളുകള്‍ നേടാനുമായാണ് ഞാന്‍ ഇവിടേക്ക് എത്തിയതെന്നും നെയ്മര്‍ പറയുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com