സെമിയിലെത്താന്‍ ലക്ഷ്യമിട്ടാണോ ടീം ശക്തമാക്കലുകള്‍? സൂപ്പര്‍ കപ്പിലെത്താന്‍ ആദ്യ ആറില്‍ കടക്കാനല്ലേ?

1977ല്‍ ആരംഭിച്ച ഫെഡറേഷന്‍ കപ്പില്‍ മോഹന്‍ ബഗാനാണ് ഏറ്റവും കൂടുതല്‍ തവണ മുത്തമിട്ടത്. ബംഗളൂരു എഫ്‌സി നിലവിലെ ചാമ്പ്യനും
സെമിയിലെത്താന്‍ ലക്ഷ്യമിട്ടാണോ ടീം ശക്തമാക്കലുകള്‍? സൂപ്പര്‍ കപ്പിലെത്താന്‍ ആദ്യ ആറില്‍ കടക്കാനല്ലേ?

ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ സെമിയിലേക്ക് പ്രവേശിക്കുന്നതിനായി മഞ്ഞപ്പടയുടെ താരങ്ങളില്‍ നിന്നും അത്ഭുതങ്ങള്‍ പ്രതീക്ഷിച്ചാണ് ആരകാധകരുടെ കാത്തിരിപ്പ്. ഗുഡ്യുണിനെ കൊണ്ടുവന്നും, പുള്‍ഗയെ തിരിച്ചെത്തിച്ചും ബ്ലാസ്റ്റേഴ്‌സ് മാനേജ്‌മെന്റ് സെമി പ്രതീക്ഷ നിലനിര്‍ത്തുമ്പോള്‍ മറ്റൊന്ന് കൂടി ലക്ഷ്യം വയ്ക്കുന്നുണ്ട്. 

ഏപ്രിലില്‍ നടക്കുന്ന സൂപ്പര്‍ കപ്പില്‍ ബ്ലാസ്റ്റേഴ്‌സിനെ കളിപ്പിക്കുക എന്നത്. ഐഎസ്എല്ലില്‍ അവസാന നാലില്‍ എത്താന്‍ സാധിച്ചില്ലെങ്കില്‍ അവസാന ആറിലെങ്കിലും എത്തിച്ച് ഐ-ലീഗ്-ഐഎസ്എല്‍ ടീമുകളെ പങ്കെടുപ്പിച്ച് നടത്താന്‍ ലക്ഷ്യം വയ്ക്കുന്ന സൂപ്പര്‍ കപ്പില്‍ മഞ്ഞപ്പടയെ കളിപ്പിക്കുകയാണ് മാനേജ്‌മെന്റിന്റെ ലക്ഷ്യം ലക്ഷ്യം വയ്ക്കുന്നതെന്നാണ് സൂചന.

ഫെഡറേഷന്‍ കപ്പിന് പകരമായി സൂപ്പര്‍ കപ്പ് കൊണ്ടുവരുവാനാണ് ഇന്ത്യന്‍ ഫുട്‌ബോള്‍ ഫെഡറേഷന്റെ ശ്രമമെന്നാണ് റിപ്പോര്‍ട്ടുകള്‍. 1977ല്‍ ആരംഭിച്ച ഫെഡറേഷന്‍ കപ്പില്‍ മോഹന്‍ ബഗാനാണ് ഏറ്റവും കൂടുതല്‍ തവണ മുത്തമിട്ടത്. ബംഗളൂരു എഫ്‌സി നിലവിലെ ചാമ്പ്യനും.

ഐഎസ്എല്ലില്‍ നിന്നും ഐ-ലീഗില്‍ നിന്നും ആറ് ടീമുകള്‍ വീതം സൂപ്പര്‍ കപ്പിനായി യോഗ്യത നേടും. 16 ടീമുകള്‍ മാറ്റുരയ്ക്കുന്ന ടൂര്‍ണമെന്റില്‍ ബാക്കിയുള്ള നാല് ടീമുകള്‍ ഐഎസ്എല്‍ ഐലീഗിലെ എട്ട് ടീമുകള്‍ തമ്മില്‍ യോഗ്യതാ മത്സരം കളിച്ചാകും സൂപ്പര്‍ കപ്പിനെത്തുക. ഏപ്രില്‍ ഒന്നു മുതല്‍ പത്ത് വരെ നടക്കുന്ന ഗ്രൂപ്പ് ഘട്ട മത്സരങ്ങള്‍ക്ക് കൊച്ചിയും വേദിയാകുമെന്നാണ് സൂചന.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com