ലിവര്‍പൂളുമായുള്ള കരാര്‍ നീട്ടി, ഈജിപ്തിന് വേണ്ടിയോ? നിലപാട് വ്യക്തമാക്കി സല

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 02nd July 2018 02:42 PM  |  

Last Updated: 02nd July 2018 02:42 PM  |   A+A-   |  

salah

 

ട്രാന്‍സ്ഫര്‍ അഭ്യൂഹങ്ങളെ തള്ളി ലിവര്‍പൂളുമായുള്ള കരാര്‍ നീട്ടിയതിന് പിന്നാലെ ഉയര്‍ന്നത് ഈജിപ്തിന് വേണ്ടി സല ഇനിയും കളിക്കുമോ എന്ന ചോദ്യമായിരുന്നു. അതിനുള്ള ഉത്തരം പരോക്ഷമായി നല്‍കി ഈജിപ്ത്യന്‍ മെസി. 

ചിലര്‍ കരുതുന്നത് അത് അവസാനിച്ചു എന്നാണ്. പക്ഷേ അവസാനിച്ചിട്ടില്ല. മാറ്റം അനിവാര്യമാണ്. സല ട്വിറ്ററില്‍ കുറിക്കുന്നത് ഇങ്ങനെയാണ്. ഈജിപ്തിന് വേണ്ടി ഇനിയും കളിക്കുമെന്ന് വ്യക്തമാക്കുന്നതാണ് സലയുടെ ഈ ട്വീറ്റ് എന്നാണ് വിലയിരുത്തപ്പെടുന്നത്. 

ലോക കപ്പില്‍ ടീമിനെ ഗ്രൂപ്പ് ഘട്ടം കടത്താന്‍ കഴിയാതെ വന്നതിന് പിന്നാലെ സല വിരമിക്കാന്‍ തീരുമാനിച്ചു എന്നായിരുന്നു സിഎന്‍എന്‍ ഉള്‍പ്പെടെയുള്ളവര്‍ റിപ്പോര്‍ട്ട് ചെയ്തത്. എന്നാല്‍ ഈജിപ്ത്യന്‍ ഫുട്‌ബോള്‍ അസോസിയേഷന്‍ അപ്പോള്‍ തന്നെ അത്തരം റിപ്പോര്‍ട്ടുകള്‍ തള്ളിയിരുന്നു. 

അതൊരു വലിയ നുണയാണ്. സിഎന്‍എന്‍ പോലുള്ളവര്‍ക്ക് എങ്ങിനെ ഇങ്ങനെ റിപ്പോര്‍ട്ട് ചെയ്യാന്‍ സാധിക്കുന്നു എന്നായിരുന്നു ഈജിപ്ത് ഫുട്‌ബോള്‍ അസോസിയേഷന്റെ ചോദ്യം.