അര്‍ജന്റീനയെ കുഴക്കി സാംപോളി, പരിശീലക സ്ഥാനം ഒഴിയാന്‍ തയ്യാറാകുന്നില്ല

പരിശീലക സ്ഥാനം ഒഴിയാന്‍ സാംപോളി സന്നദ്ധനല്ല എന്നതാണ് അര്‍ജന്റീനയെ കുഴയ്ക്കുന്നത് എന്നാണ് റിപ്പോര്‍ട്ട്
അര്‍ജന്റീനയെ കുഴക്കി സാംപോളി, പരിശീലക സ്ഥാനം ഒഴിയാന്‍ തയ്യാറാകുന്നില്ല

ലോക കപ്പിലേറ്റ തോല്‍വിക്ക് പിന്നാലെ അര്‍ജന്റീനിയന്‍ പരിശീലക സ്ഥാനം സാംപോളിക്ക് നഷ്ടമാകുന്നു. മെസി ഉള്‍പ്പെടെയുള്ള താരങ്ങളുമായുള്ള സ്വരച്ചേര്‍ച്ചയില്ലായ്മയെ തുടര്‍ന്ന് പദവി ഏറ്റെടുത്ത് ഒരു വര്‍ഷം പിന്നിടുമ്പോള്‍ തന്നെ സാംപോളിക്ക് പടിയിറങ്ങേണ്ടി വരികയാണ്. 

അഞ്ച് വര്‍ഷത്തെ കരാറായിരുന്നു അര്‍ജന്റീന സാംപോളിയുമായി ഒപ്പുവെച്ചിരുന്നത്. പരിശീലക സ്ഥാനം ഒഴിയാന്‍ സാംപോളി സന്നദ്ധനല്ല എന്നതാണ് അര്‍ജന്റീനയെ കുഴയ്ക്കുന്നത് എന്നാണ് റിപ്പോര്‍ട്ട്. പരിശീലക സ്ഥാനത്ത് തുടരണം എന്ന നിലപാട് സാംപോളി എടുക്കുകയും , സാംപോളിയുമായി അര്‍ജന്റീന ഫുട്‌ബോള്‍ അസോസിയേഷന്‍ ഒപ്പിട്ടിരിക്കുന്ന അഞ്ച് വര്‍ഷത്തെ കരാറുമാണ് സാംപോളിയെ പുറത്താക്കുന്നതിന് വിലങ്ങുതടിയാകുന്നത്. 

സാംപോളിയോടുള്ള അനിഷ്ടം അര്‍ജന്റീനിയന്‍ താരങ്ങള്‍ കൂടുതല്‍ വ്യക്തമാക്കി കഴിഞ്ഞു. ലോക കപ്പില്‍ ഒപ്പം നിന്നവര്‍ക്ക് നന്ദി അറിയിച്ച് അഗ്യൂറോ ഇന്‍സ്റ്റഗ്രാമില്‍ ചെയ്ത പോസ്റ്റില്‍ സാംപോളിയുടെ പേരില്ലായിരുന്നു. ഇതിന് പുറമെ അര്‍ജന്റീനയില്‍ നടത്തിയ വിവിധ സര്‍വേകളിലും ജനങ്ങള്‍ സാംപോളിക്ക് എതിരായ നിലപാടാണ് സ്വീകരിച്ചത്. 

2015 കോപ്പ അമേരിക്ക കിരീടം അര്‍ജന്റീനയെ തകര്‍ത്ത് ചിലി സ്വന്തമാക്കിയതിന് പിന്നാലെയാണ് ചിലി കോച്ചായിരുന്ന സാംപോളി അര്‍ജന്റീനിയന്‍ ടീമിനെ പരിശീലിപ്പിക്കാന്‍ എത്തുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com