ടി20യില്‍ ഏറ്റവും കൂടുതല്‍ പേരെ സ്റ്റമ്പ്  ചെയ്ത് പുറത്താക്കിയതിന്റെ റെക്കോര്‍ഡും ഇനി ധോണിക്ക് സ്വന്തം

വിക്കറ്റ് കീപ്പിങിലെ പല റെക്കോര്‍ഡുകളും തിരുത്തിക്കുറിച്ച മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ മഹേന്ദ്ര സിങ് ധോണിക്ക് മറ്റൊരു നേട്ടം കൂടി
ടി20യില്‍ ഏറ്റവും കൂടുതല്‍ പേരെ സ്റ്റമ്പ്  ചെയ്ത് പുറത്താക്കിയതിന്റെ റെക്കോര്‍ഡും ഇനി ധോണിക്ക് സ്വന്തം

മാഞ്ചസ്റ്റര്‍: വിക്കറ്റ് കീപ്പിങിലെ പല റെക്കോര്‍ഡുകളും തിരുത്തിക്കുറിച്ച മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ മഹേന്ദ്ര സിങ് ധോണിക്ക് മറ്റൊരു നേട്ടം കൂടി. ടി20 ക്രിക്കറ്റില്‍ ഏറ്റവും കൂടുതല്‍ തവണ സ്റ്റമ്പിങിലൂടെ ബാറ്റ്‌സ്മാന്‍മാരെ പുറത്താക്കിയതിന്റെ റെക്കോര്‍ഡാണ് ധോണി സ്വന്തമാക്കിയത്. പാകിസ്ഥാന്‍ വിക്കറ്റ് കീപ്പര്‍ കമ്രാന്‍ അക്മലിന്റെ റെക്കോര്‍ഡാണ് ധോണി മറികടന്നത്. 

ഇംഗ്ലണ്ടിനെതിരായ ആദ്യ ടി20 യില്‍ രണ്ട് പേരെ പുറത്താക്കി നേട്ടം 33ല്‍ എത്തിച്ചാണ് ധോണി റെക്കോര്‍ഡ് സ്വന്തം പേരിലേക്ക് മാറ്റിയത്. 91 മത്സരങ്ങളില്‍ നിന്നാണ് മുന്‍  നായകന്റെ നേട്ടം. മത്സരത്തിനിറങ്ങുമ്പോള്‍ 31 പേരെ പുറത്താക്കി രണ്ടാം സ്ഥാനത്തായിരുന്നു ധോണി. ജോണി ബെയര്‍സ്‌റ്റോ, ജോ റൂട്ട് എന്നിവരെ പുറത്താക്കിയാണ് ധോണി നേട്ടത്തിലെത്തിയത്. 32 സ്റ്റമ്പിങുകളാണ് കമ്രാന്‍ അക്മലിന്റെ പേരിലുള്ളത്. 28 സ്റ്റമ്പിങ്ങുകളുമായി അഫ്ഗാനിസ്ഥാന്‍ താരം മുഹമ്മദ് ഷഹ്‌സാദാണ് മൂന്നാം സ്ഥാനത്ത്. 

49 ക്യാച്ചുകളുള്ള ധോണിയുടെ പേരില്‍ തന്നെയാണ് ടി20യില്‍ ഏറ്റവും കൂടുല്‍ ക്യാച്ചകള്‍ എടുത്ത വിക്കറ്റ് കീപ്പറെന്ന റെക്കോര്‍ഡും. വെസ്റ്റിന്‍ഡീസ് വിക്കറ്റ് കീപ്പര്‍ ദിനേഷ് രാംദിനാണ് രണ്ടാം സ്ഥാനത്തുള്ളത് 34 ക്യാച്ചുകളാണ് രാംദിന്റെ പേരില്‍.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com