കേരള ബ്ലാസ്റ്റേഴ്‌സിന്റെ സൂപ്പര്‍ താരമായ ഇയാന്‍ ഹ്യൂം ബ്ലാസ്റ്റേഴ്‌സ് വിടുന്നുവെന്ന് സൂചന. ലെഫ്റ്റ് ജോബ് അറ്റ് കേരള ബ്ലാസ്‌റ്റേഴ്‌സ് എന്ന ഫേസ്ബുക്ക് പോസ്റ്റ് ഹ്യൂമിന്റെ അക്കൗണ്ടില്‍ പ്രത്യക്ഷപ്പെട്ടതോടെയാണ് ഹ്യൂം ബ്ലാസ്‌റ്റേഴ്‌സ് വിട്ടേക്കുമെന്ന അഭ്യൂഹങ്ങള്‍ ശക്തമാക്കിച്ചത്.
എന്നാല്‍ തൊട്ടടുത്ത നിമിഷം തന്നെ കേരള ബ്ലാസ്‌റ്റേഴ്‌സ് വിടുന്നതായുള്ള പോസ്റ്റ് ഹ്യൂം പിന്‍വലിക്കുകയും ചെയ്തു. ആദ്യ സീസണുകളില്‍ ബ്ലാസ്റ്റേഴ്‌സിന്റെ സ്റ്റാര്‍ പ്ലേയറായിരുന്നു എങ്കിലും രണ്ടും മൂന്നൂം സീസണുകളില്‍ കൊല്‍ക്കത്ത ഹ്യൂമിനെ സ്വന്തമാക്കുകയായിരുന്നു. നാലാം സീസണില്‍ ഹ്യൂം ബ്ലാസ്റ്റേഴ്‌സ് നിരയിലേക്ക് മടങ്ങിയെത്തിയെങ്കിലും ബ്ലാസ്റ്റേഴ്‌സിന് ഐഎസ്എല്ലില്‍ വലിയ മുന്നേറ്റം നടത്താന്‍ കഴിഞ്ഞില്ല.
ഹ്യൂം ബ്ലാസ്റ്റേഴ്‌സ് വിട്ടേക്കും എന്ന അഭ്യൂഹം ശക്തമാകുന്നതിന് ഇടയില്‍ ബ്ലാസ്റ്റേഴ്‌സിന്റെ മുന്നേറ്റ നിരയിലേക്ക പുതിയ താരം വരുമെന്ന് വാര്‍ത്തകള്‍ സ്ഥിരീകരിച്ച് മാനേജ്‌മെന്റ്. സെര്‍ബിയന്‍ താരം സ്ലെവിയ സ്‌തോനോവിക്കാണ് മഞ്ഞക്കുപ്പായത്തില്‍ എത്തുന്നത്.
സെര്‍ബിയന്‍ ലീഗില്‍ റാഡ്‌നിക്കി നിസിന് വേണ്ടി കളിക്കുന്ന താരമാണ് ബ്ലാസ്റ്റേഴ്‌സിന്റെ കുന്തമുനയാകാന്‍ എത്തുന്നത്. ഇതിന് പുറമെ വിവിധ രാജ്യങ്ങളിലെ ലീഗുകളില്‍ കളിച്ച അനുഭവ സമ്പത്തും സ്‌തോനോവിക്കിനുണ്ട്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ