ഹ്യൂമേട്ടനെ ഒഴിവാക്കി കേരളാ ബ്ലാസ്റ്റേഴ്‌സ്; ഒഴിവാക്കിയത് നിര്‍ഭാഗ്യകരമെന്ന് ഇയാന്‍ ഹ്യൂം

ഹ്യൂമേട്ടനെ ഒഴിവാക്കി കേരളാ ബ്ലാസ്റ്റേഴ്‌സ്; ഒഴിവാക്കിയത് നിര്‍ഭാഗ്യകരമെന്ന് ഇയാന്‍ ഹ്യൂം

ഹ്യൂമേട്ടനെ ഒഴിവാക്കി കേരളാ ബ്ലാസ്റ്റേഴ്‌സ്- ഒഴിവാക്കിയത് നിര്‍ഭാഗ്യകരമെന്ന് ഇയാന്‍ ഹ്യൂം

കൊച്ചി:  കേരള ബ്ലാസ്‌റ്റേഴ്‌സിന്റെ സൂപ്പര്‍ താരങ്ങളിലൊരാളായ ഇയാന്‍ ഹ്യൂമിനെ കേരളാ ബ്ലാസ്്‌റ്റേഴ്‌സ് ടീമില്‍ നിന്നും ഒഴിവാക്കി. കേരളത്തിനായി കളിക്കാന്‍ താത്പര്യമുണ്ടെങ്കിലും ടീമധികൃതര്‍ക്ക് താന്‍ തുടരുന്ന കാര്യത്തില്‍ വലിയ ത്ാത്പര്യമില്ലെന്നും കേരള ജനത നല്‍കിയ പിന്തുണയ്ക്ക് നന്ദിയെന്നും ഇയാന്‍ ഹ്യും ഫെയ്‌സ്ബുക്കില്‍ കുറിച്ചു.
 

ഐഎസ്എല്‍ നാലു സീസണ്‍ പിന്നിടുമ്പോള്‍ ആദ്യ സീസണിലും ഇക്കഴിഞ്ഞ നാലാം സീസണിലും കേരള ബ്ലാസ്‌റ്റേഴ്‌സിനു വേണ്ടിയാണ് ഹ്യൂം ബൂട്ടണിഞ്ഞത്. മുപ്പത്തിമൂന്നുകാരനായ ഹ്യൂമാണ് ഐഎസ്എല്‍ സീസണിലെ ടോപ്പ്‌സ്‌കോറര്‍. നാലു സീസണുകളിലായി 28 ഗോളാണ് ഹ്യൂമിന്റെ ഇതുവരെയുള്ള സമ്പാദ്യം. ഇതില്‍ 10 ഗോളുകളും കേരളത്തിനു വേണ്ടിയാണ്. 18 ഗോളുകള്‍ കൊല്‍ക്കത്തയ്ക്ക് വേണ്ടിയായിരുന്നു

ആദ്യ സീസണില്‍ മികച്ച താരത്തിനുള്ള പുരസ്‌കാരം, രണ്ടാം സീസണില്‍ ഫിറ്റെസ്റ്റ് താരം, ഗോള്‍ഡന്‍ ബൂട്ട് റണ്ണറപ്പ് എന്നീ നേട്ടവും ഹ്യൂം സ്വന്തമാക്കി. ആദ്യ സീസണില്‍ മികച്ച പ്രകടനം മഞ്ഞപ്പടയ്ക്കായി പുറത്തെടുത്തിട്ടും രണ്ടാം സീസണില്‍ ടീമില്‍ നിലനിര്‍ത്താഞ്ഞത് ആരാധകരില്‍ നിന്ന് ഉള്‍പ്പെടെ വന്‍ വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു. പിന്നാലെ നാലാം സീസണിലാണ് ഹ്യൂം മഞ്ഞപ്പടയിലേക്ക് തിരികെ എത്തിയത്. മികച്ച പ്രകടനം പുറത്തെടുത്ത് മുന്നേറിയ ഹ്യൂം പരിക്കിന്റെ പിടിയിലായതോടെ അവസാനത്തെ നിര്‍ണ്ണായക മത്സരങ്ങള്‍ നഷ്ടമായിരുന്നു. കേരളാ ബ്ലാസ്‌റ്റേഴ്‌സില്‍ ഏറെ ആരാധകരുള്ള താരമാണ് ഇയാന്‍ ഹ്യൂം

പോസ്റ്റിന്റെ പൂര്‍ണരൂപം

ഇതുവരെ മൗനം പാലിച്ചതിന് ക്ഷമ ചോദിക്കുന്നു. എല്ലാവര്‍ക്കും അറിയാവുന്നതുപോലെ ഐഎസ്എല്‍ അഞ്ചാം സീസണില്‍ നിര്‍ഭാഗ്യവശാല്‍ കേരളാ ബ്ലാസ്‌റ്റേഴ്‌സിലേക്ക് ഞാന്‍ മടങ്ങിവരില്ല. പരുക്കില്‍നിന്ന് മോചിതനായി തിരിച്ചെത്തി ടീമീന്റെ ഭാഗമാകാനായിരുന്നു ആഗ്രഹം. (ബ്ലാസ്റ്റേഴ്‌സും അത് ആഗ്രഹിക്കുന്നവെന്നാണ് കരുതിയത്). അങ്ങനെയുണ്ടായില്ല. മറ്റുവഴിയാണ് മാനജ്‌മെന്റ് മുന്നോട്ട് പോയത്

ഫുട്‌ബോളില്‍ എപ്പോഴും ഇങ്ങനെയാണ്. ചില സമയത്ത് കൈക്കൊള്ളുന്ന തീരുമാനങ്ങള്‍ ക്രൂരമായിരിക്കും. എങ്കിലും, എന്നത്തേയും പോലെ ക്ലബ്ബിനും ക്ലബ്ബുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നവര്‍ക്കും എല്ലാ ആശംസകളും ഭാവുകങ്ങളും നേരുന്നു.എന്റെ കരിയറിലെ ഏറ്റവും നല്ല ആരാധകരായിരുന്നു ബ്ലാസ്‌റ്റേഴ്‌സിന്റേത്. അവര്‍ എല്ലാ വിജയവും അര്‍ഹിക്കുന്നുമുണ്ട്. ക്ലബ്ബിന്റെ മുന്നോട്ടുള്ള യാത്രയില്‍ അതില്‍ പങ്കാളിയാകാന്‍ ആഗ്രഹമുണ്ടായിരുന്നെങ്കിലും അതു നടക്കില്ലെന്ന് വ്യക്തമായിരിക്കുന്നു. നേരത്തെ പറഞ്ഞതുപോലെ, ഇതു ഫുട്‌ബോളാണ്. ഇവിടെ സാഹചര്യങ്ങള്‍ എന്തായാലും മുന്നോട്ടുപോയേ തീരൂ.

ഐഎസ്എല്‍ ആദ്യ സീസണില്‍ കേരളാ ബ്ലാസ്‌റ്റേഴ്‌സിനൊപ്പം ചേര്‍ന്നതുമുതല്‍ എനിക്ക് നിങ്ങള്‍ നല്‍കിവരുന്ന എല്ലാ പിന്തുണയ്ക്കും ഹൃദയം നിറഞ്ഞ നന്ദി. നിങ്ങള്‍ എക്കാലവും എനിക്ക് സ്‌പെഷല്‍ ആളുകളായിരുന്നു. എക്കാലവും ഞാന്‍ നിങ്ങളോട് കൃതഞ്ജതയുള്ളവനായിരിക്കും.

ചിലര്‍ കരുതുന്നതുപോലെ, മറ്റൊരു ടീമുമായും !ഞാന്‍ കരാര്‍ ഒപ്പിട്ടിട്ടില്ല. പുതിയൊരു ടീമുമായി കരാര്‍ ഒപ്പിടുന്നതിനു മുന്‍പ് സമ്പൂര്‍ണമായും കായികക്ഷമത കൈവരിക്കാനാണ് എന്റെ ശ്രമം.കേരളാ ബ്ലാസ്‌റ്റേഴ്‌സിലെ എല്ലാ മെഡിക്കല്‍ ടീമംഗങ്ങള്‍ക്കും സൗരഭ്, ഡോ. മനോജ്, മെല്‍ഡ്രിക്, ഫിറ്റ്‌നസ് പരിശീലകന്‍ ഡേവ് റിച്ചാര്‍ഡ്‌സന്‍ എന്നിവര്‍ തന്ന സര്‍വ പിന്തുണയ്ക്കും അകമഴിഞ്ഞ നന്ദി. നല്ല വ്യക്തികളും മരണം വരെ ഉറ്റസുഹൃത്തുക്കളുമാണ് നിങ്ങളെല്ലാം. എക്കാലവും എല്ലാ പിന്തുണയും നല്‍കി നിങ്ങള്‍ക്കൊപ്പമുണ്ടാകും. എന്നെന്നും ബ്ലാസ്‌റ്റേഴ്‌സിനൊപ്പം
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com