ഇതാരാ മെസിയുടെ അമ്മാവനോ? കിടിലന്‍ കിക്ക് പോകുന്ന പോക്ക് കണ്ടോയെന്ന് സെവാഗ്‌

ഇപ്പോള്‍ സെവാഗിനെ അത്ഭുതപ്പെടുത്തിയ ഒരു ഫ്രീകിക്കാണ് സമൂഹമാധ്യമങ്ങളില്‍ പടരുന്നത്
ഇതാരാ മെസിയുടെ അമ്മാവനോ? കിടിലന്‍ കിക്ക് പോകുന്ന പോക്ക് കണ്ടോയെന്ന് സെവാഗ്‌

ഇനി ഒരൊറ്റ കളി മാത്രം. കഴിഞ്ഞ ഒരു മാസം ആഘോഷമാക്കിയ ലോക കപ്പ് ആവേശം കളം വിടാന്‍ ഒരുങ്ങുന്നതിന് ഇടയില്‍ പ്രായത്തെ വെല്ലുന്ന മികവുമായെത്തിയ ഒരു ഫ്രീകിക്കാണ് വിരേന്ദര്‍ സെവാഗ് നമുക്ക് മുന്നിലേക്ക് വയ്ക്കുന്നത്. 

തനിക്ക് മുന്നിലേക്കെത്തുന്ന കൗതുകകരമായതെല്ലാം ഷെയര്‍ ചെയ്ത് എല്ലാവരുടേയും ശ്രദ്ധ അതിന് നേടിക്കൊടുക്കാറുണ്ട് സെവാഗ്. ഇപ്പോള്‍ സെവാഗിനെ അത്ഭുതപ്പെടുത്തിയ ഒരു ഫ്രീകിക്കാണ് സമൂഹമാധ്യമങ്ങളില്‍ പടരുന്നത്. 

മധ്യവയസ് പിന്നിട്ട ഒരു വ്യക്തിയെടുത്ത കിടിലന്‍ കിക്കാണ് സംഭവം. ബോള്‍ അങ്ങിനെ സ്വിങ് ചെയ്ത് വീട്ടിലെ ചെറിയ ജാലകത്തിലൂടെ അകത്തേക്ക് പോകുന്നത് കണ്ടാല്‍ ആരുമൊന്ന് അതിശയിച്ചു പോകും.

ഫ്രാന്‍സിനേയും ഇംഗ്ലണ്ടിനേയും ക്രൊയേഷ്യയേയുമെല്ലാം മറന്നേക്കു. ഇവിടെയുണ്ട് ആ മനുഷ്യന്‍. മെസിയുടെ മുത്തച്ഛന്‍ എന്നായിരുന്നു വീഡിയോ ഷെയര്‍ ചെയ്ത് സെവാഗ് എഴുതിയത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com