ബാങ്കോക്ക്: ഒളിംപിക് വെള്ളി മെഡല്‍ ജേത്രി ഇന്ത്യയുടെ പി.വി സിന്ധു തായ്‌ലന്‍ഡ് ഓപണ്‍ വേള്‍ഡ് ടൂര്‍ സൂപ്പര്‍ 500 ബാഡ്മിന്റണ്‍ പോരാട്ടത്തിന്റെ സെമിയിലേക്ക് കടന്നു. നേരിട്ടുള്ള സെറ്റുകള്‍ക്ക് മലേഷ്യയുടെ സോണിയ ചെയെ പരാജയപ്പെടുത്തിയാണ് സിന്ധുവിന്റെ മുന്നേറ്റം. ടൂര്‍ണമെന്റിലുടനീളം പുറത്തെടുത്ത മികവിന്റെ തുടര്‍ച്ച നിലനിര്‍ത്തിയപ്പോള്‍ ക്വാര്‍ട്ടര്‍ പോരാട്ടം സിന്ധുവിന് അനായാസമായി. സ്‌കോര്‍: 21-17, 21-13. ലോക മൂന്നാം നമ്പര്‍ താരമായ സിന്ധു സെമിയില്‍ ഇന്തോനേഷ്യയുടെ ഗ്രിഗോറിയ മരിസ്‌ക തുജുങിനെ നേരിടും.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ