ചരിത്രം കുറിച്ച് കെവിന്‍ ആന്‍ഡേഴ്‌സണ്‍ വിംബിള്‍ഡണ്‍ ഫൈനലില്‍;  ആരാവും എതിരാളി? ദ്യോകോവിച്ചോ,നദാലോ..

അമേരിക്കന്‍ താരം ജോണ്‍ ഇസ്‌നറെ 7-6,6-7,6-7,6-4,26-24 എന്ന സ്‌കോറിനാണ് ആന്‍ഡേഴ്‌സണ്‍ കീഴടക്കിയത്.ഇതോടെ 97 വര്‍ഷങ്ങള്‍ക്ക് ശേഷം ഫൈനലിലെത്തുന്ന ദക്ഷിണാഫ്രിക്കന്‍ താരമായി ആന്‍ഡേഴ്‌സണ്‍. 
ചരിത്രം കുറിച്ച് കെവിന്‍ ആന്‍ഡേഴ്‌സണ്‍ വിംബിള്‍ഡണ്‍ ഫൈനലില്‍;  ആരാവും എതിരാളി? ദ്യോകോവിച്ചോ,നദാലോ..

ലണ്ടന്‍: വിംബിള്‍ഡണില്‍ ചരിത്രനേട്ടം കുറിച്ച് ദക്ഷിണാഫ്രിക്കയുടെ കെവിന്‍ ആന്‍ഡേഴ്‌സണ്‍ പുരുഷ വിഭാഗം ഫൈനലില്‍. അമേരിക്കന്‍ താരം ജോണ്‍ ഇസ്‌നറെ 7-6,6-7,6-7,6-4,26-24 എന്ന സ്‌കോറിനാണ് ആന്‍ഡേഴ്‌സണ്‍ കീഴടക്കിയത്.ഇതോടെ 97 വര്‍ഷങ്ങള്‍ക്ക് ശേഷം ഫൈനലിലെത്തുന്ന ദക്ഷിണാഫ്രിക്കന്‍ താരമായി ആന്‍ഡേഴ്‌സണ്‍. 

വിംബിള്‍ഡണിലെ ഏറ്റവും ദൈര്‍ഘ്യമേറിയ സെമി ഫൈനലായിരുന്നു ആന്‍ഡേഴ്‌സണ്‍- ഇസ്‌നര്‍ പോരാട്ടം. അവസാന സെറ്റ് മാത്രം രണ്ട് മണിക്കൂര്‍ 50 മിനിറ്റുണ്ടായി. ആകെ ആറ് മണിക്കൂര്‍ 35 മിനിറ്റ് നീണ്ട കളി ഗ്രാന്‍സ്ലാമിലെ ഏറ്റവും ദൈര്‍ഘ്യമേറിയ രണ്ടാമത്തെ മത്സരവും കൂടിയായി. 11 മണിക്കൂറും അഞ്ച് മിനിറ്റും നീണ്ട ഇസ്‌നര്‍-നിക്കോളാസ് മൗട്ട് പോരാട്ടമാണ് ഒന്നാം സ്ഥാനത്തുള്ളത്. 2010 ലെ വിംബിള്‍ഡണ്‍ ആദ്യറൗണ്ടിലായിരുന്നു ഇത്.  ഈ മാരത്തണ്‍ കളിയില്‍ ഇസ്‌നറെയാണ് വിജയം തുണച്ചത്.

 കഴിഞ്ഞ യുഎസ് ഓപണില്‍ റണ്ണര്‍ അപ് ആയ താരമാണ് ആന്‍ഡേഴ്‌സണ്‍. കളി നീണ്ടുപോയത് രണ്ട് പേരെ സംബന്ധിച്ചും അങ്ങേയറ്റം ദുഷ്‌കരമായിരുന്നുവെന്ന് മത്സരശേഷം ആന്‍ഡേഴ്‌സണ്‍ പറഞ്ഞു. നിങ്ങള്‍ക്ക് തോന്നും മത്സരം സമനിലയില്‍ അവസാനിക്കുമെന്ന്. പക്ഷേ ഒരാള്‍ വിജയിച്ചല്ലേ പറ്റൂ.ഇസ്‌നര്‍ മികച്ച കളിക്കാരനാണെന്നും തന്റെ അടുത്ത സുഹൃത്താണെന്നും ആന്‍ഡേഴ്‌സണ്‍ പറഞ്ഞു.ഇസ്‌നറുടെ സ്ഥാനത്ത് താന്‍ ആയിരുന്നുവെങ്കില്‍ പരാജയത്തെ എങ്ങനെയാണ് കാണുകയെന്ന് ആലോചിക്കാന്‍ പോലും സാധിക്കില്ലെന്നും അത്രയേറെ ഇന്നത്തെ മത്സരത്തില്‍ ക്ഷീണിച്ചുവെന്നും ആന്‍ഡേഴ്‌സണ്‍ വെളിപ്പെടുത്തി.  മികച്ച പ്രകടനം പുറത്തെടുക്കാന്‍ സാധിച്ചതില്‍ സന്തോഷമുണ്ടെന്ന് ഇസ്‌നറും പറഞ്ഞു.

 ദ്യോകോവിച്ച്- നദാല്‍ മത്സരത്തിലെ വിജയിയെയാവും ഞായറാഴ്ച നടക്കുന്ന ഫൈനലില്‍ ആന്‍ഡേഴ്‌സണ്‍ നേരിടുക. ഫെഡററെ അട്ടിമറിക്കാന്‍ കഴിഞ്ഞത് ആത്മവിശ്വാസം വര്‍ധിപ്പിച്ചിട്ടുണ്ടെന്നും ഫൈനല്‍ മത്സരത്തിന് താന്‍ തയ്യാറെടുപ്പുകള്‍ പൂര്‍ത്തിയാക്കുന്നുവെന്നും ആന്‍ഡേഴ്‌സണ്‍ വെളിപ്പെടുത്തി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com