കിരീടത്തില്‍ മുത്തമിട്ടതിന് പിന്നാലെ ഭാവിയും പ്രഖ്യാപിച്ച് എംബാപ്പെ; റയലിലേക്കില്ല

എംബാപ്പെ 65ാം മിനിറ്റില്‍ ഗോള്‍ വല കുലുക്കിയായിരുന്നു തിരിച്ചു വരവിനുള്ള അവസരം ക്രൊയേഷ്യയ്ക്ക് നിഷേധിച്ചത്
കിരീടത്തില്‍ മുത്തമിട്ടതിന് പിന്നാലെ ഭാവിയും പ്രഖ്യാപിച്ച് എംബാപ്പെ; റയലിലേക്കില്ല

ക്രിസ്റ്റിയാനോ പോയതിന് പിന്നാലെ എംബാപ്പെ റയലിന്റെ സൂപ്പര്‍ ഹീറോ ആയി എത്തിയേക്കുമെന്നായിരുന്നു അഭ്യൂഹങ്ങള്‍. എന്നാല്‍ ലോക കപ്പ് കിരീടം ചൂടിയതിന് പിന്നാലെ എംബാപ്പെ ആ കാര്യത്തില്‍ വ്യക്തത വരുത്തുന്നു. 

ഞാന്‍ പിഎസ്ജിയില്‍ തന്നെ തുടരുമെന്നാണ് എംബാപ്പെ പറയുന്നത്. പിഎസ്ജിക്കൊപ്പം തന്നെ ഞാന്‍ തുടരും. അവര്‍ക്കൊപ്പം തന്നെ ആയിരിക്കും എന്റെ യാത്ര. എന്റെ കരിയറിന്റെ തുടക്കമാണ് ഇതെന്നും എംബാപ്പെ പറയുന്നു. 

ലോക കപ്പ് ഫൈനലില്‍ ഗോള്‍ നേടുന്ന പ്രായം കുറഞ്ഞ രണ്ടാമത്തെ താരമെന്ന നേട്ടവും സ്വന്തമാക്കി എംബാപ്പെ ട്രാന്‍സ്ഫര്‍ വിപണിയില്‍ നില്‍ക്കുമ്പോള്‍ താരത്തിന്റെ വിപണി മൂല്യം ഉയരുമെന്ന് ഉറപ്പാണ്. എന്നാല്‍ പിഎസ്ജിയില്‍ തന്നെ തുടരാനാണ് തന്റെ തീരുമാനം എന്ന് പറഞ്ഞ് ലോകം കാത്തിരുന്ന മറ്റൊരു വമ്പന്‍ ട്രാന്‍സ്ഫറിന്റെ വഴി അടയ്ക്കുകയാണ് എംബാപ്പെ. 

ഫിഫയുടെ യങ് പ്ലേയര്‍ ഓഫ് ദി ഇയര്‍ അവാര്‍ഡ് നേടിയ എംബാപ്പെ 65ാം മിനിറ്റില്‍ ഗോള്‍ വല കുലുക്കിയായിരുന്നു തിരിച്ചു വരവിനുള്ള അവസരം ക്രൊയേഷ്യയ്ക്ക് നിഷേധിച്ചത്. 

എംബാപ്പെയുടെ ഗോളിന് പിന്നാലെ പെലെയുള്ള കമന്റുമെത്തി. അങ്ങിനെ എത്തിപ്പിടിക്കാന്‍ സാധിക്കാത്ത ക്ലബില്‍ ഒരു കൂട്ടു ലഭിക്കുന്നത് നല്ലതാണെന്നായിരുന്നു പെലെയുടെ പ്രതികരണം.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com