ആഴ്‌സണലില്‍ 22 വര്‍ഷം തുടര്‍ന്നതാണ് ജീവിതത്തിലെ തെറ്റ്; കുറ്റബോധത്തില്‍ വെങ്ങര്‍

മാറ്റങ്ങള്‍ ഇഷ്ടപ്പെടുന്ന വ്യക്തിയാണ് ഞാന്‍, വെല്ലുവിളികളേയും. എന്റെ തന്നെ വെല്ലുവിളികള്‍ തീര്‍ക്കുന്ന തടവറയിലാണ് ഞാന്‍
ആഴ്‌സണലില്‍ 22 വര്‍ഷം തുടര്‍ന്നതാണ് ജീവിതത്തിലെ തെറ്റ്; കുറ്റബോധത്തില്‍ വെങ്ങര്‍

എന്റെ മുന്നില്‍ ഞാന്‍ വെച്ച വെല്ലുവിളി തീര്‍ത്ത ജയിലിലെ തടവുകാരനായിരുന്നു ഞാന്‍. ആഴ്‌സണലില്‍ 22 വര്‍ഷം തുടര്‍ന്നത് ജീവിതത്തിലെ ഏറ്റവും വലിയ തെറ്റായിരുന്നു എന്ന് പറയുകയാണ് വെങ്ങര്‍.

ജീവിതത്തില്‍ ഇപ്പോള്‍ കുറ്റബോധം തോന്നുന്നത് എന്തിനെ കുറിച്ചോര്‍ത്താണ് എന്ന ചോദ്യത്തിനായിരുന്നു ആഴ്‌സണല്‍ ആരാധകരെ ഞെട്ടിക്കുന്ന വെങ്ങറുടെ മറുപടി. മാറ്റങ്ങള്‍ ഇഷ്ടപ്പെടുന്ന വ്യക്തിയാണ് ഞാന്‍, വെല്ലുവിളികളേയും. എന്റെ തന്നെ വെല്ലുവിളികള്‍ തീര്‍ക്കുന്ന തടവറയിലാണ് ഞാന്‍.

ആഴ്‌സണലില്‍ തുടരവെ റയലില്‍ നിന്നും ഇംഗ്ലണ്ട് ടീമില്‍ നിന്നും വെങ്ങര്‍ക്ക് വേണ്ടി ശ്രമങ്ങള്‍ ഉയര്‍ന്നിരുന്നു. ആഴ്‌സണലില്‍ തുടര്‍ന്ന വെങ്ങര്‍ക്കെതിരെ ആഴ്‌സണലിലെ അദ്ദേഹത്തിന്റെ അവസാന നാളുകളില്‍ ആരാധക പ്രതിഷേധവും നടന്നിരുന്നു. എന്നാല്‍ ഇതൊന്നും ആഴ്‌സണിലില്‍ നിന്നും വെങ്ങറെ വേര്‍പെടുത്തിയില്ല. ഒടുവില്‍ 2017-18 സീസണില്‍ വെങ്ങര്‍ തന്നെ പടിയിറങ്ങാന്‍ തീരുമാനിക്കുകയായിരുന്നു. 

ഫുട്‌ബോള്‍ ജീവിതത്തില്‍ തന്നെ ഏറ്റവും കൂടുതല്‍ അത്ഭുതപ്പെടുത്തിയത് തിയറി ഹെന്‌റിയാണെന്ന് വെങ്ങര്‍ പറയുന്നു. ഏറ്റവും കൂടുതല്‍ സന്തോഷം നല്‍കിയത് ശക്തമായി നിന്നിരുന്ന ബാഴ്‌സലോണയെ പരാജയപ്പെടുത്തിയതാണ്. 

എല്ലാ അര്‍ഥത്തിലും പെര്‍ഫെക്ടായ കളിക്കാരന്‍ മെസിയാണ്. കാരണം മറ്റുള്ളവരെ കൊണ്ട് കളിപ്പിക്കാനും, മെസിക്ക് തന്നെ സ്‌കോര്‍ ചെയ്യാനും സാധിക്കും. എന്നാല്‍ മെസിക്ക് പോരായ്മകളും ഉണ്ട്. പ്രതിരോധത്തില്‍ മെസി മികച്ചു നില്‍ക്കുന്നില്ലെന്നും വെങ്ങര്‍ ചൂണ്ടിക്കാണിക്കുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com